ലോക്കല്‍ അതോറിറ്റി ഹൗസിങ്ങ് ലിസ്റ്റില്‍ കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 2ശതമാനത്തിലേറെ വര്‍ദ്ധനവ്

 

ഡബ്ലിന്‍: ലോക്കല്‍ അതോറിറ്റി ഹൗസിങ്ങ് ലിസ്റ്റില്‍ വീടുവേണ്ടവരുടെ എണ്ണം കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ 2.69 ശതമാനം കൂടിയതായി റിപ്പോര്‍ട്ട്. 2015 ഒക്ടോബറില്‍ 135,832 പേരായിരുന്നു ലിസ്റ്റലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 139,359 ആയി വര്‍ദ്ധിച്ചു.
ആര്‍റ്റിഇ പ്രൈം ടൈമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.ഈ വര്‍ദ്ധനവ് രണ്ടുശതമാനത്തില്‍ക്കൂടുതലാണെന്നും 3,527പേര്‍ കൂടുതലായി ലിസ്റ്റില്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ട് പറയുന്നു.

ഭവനംവേണ്ടവരെ താത്ക്കാലികമായി ഇപ്പോള്‍ താമസിപ്പിച്ചരിക്കുന്നിടത്ത് സ്ഥിതി വളരെ മോശമാണെന്നും ആളുകളുടെ എണ്ണക്കൂടുതല്‍ പലവിധത്തിലും ദോഷകരമായി ബാധിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ സോഫയിലാണുറങ്ങുന്നതെന്നും എന്നാല്‍ തന്റെ ആരോഗ്യത്തെ ഇത് മോശമായി ബാധിക്കുന്നുവെന്നുമായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെയെത്തിയ ഡേവിഡ് ഹാമില്‍ പറയുന്നത്..

Share this news

Leave a Reply

%d bloggers like this: