അസാന്‍ജിനെ മോചിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനും വിധി

ലണ്ടന്‍: അന്യായമായി തടങ്കലില്‍ വെയ്ക്കുന്നതിനെതിരെ നല്‍കിയ പരാതിയില്‍ അസാന്‍ജിന് ഐക്യരാഷ്്ട്ര സഭയുടെ അനുകൂലവിധി. അന്വേഷണം നടത്തിയ യുഎന്‍ പാനല്‍ അസാന്‍ജിനെ മോചിപ്പിക്കാനും നഷ്ടപരിഹാരം നല്‍കാനുമാണ് വിധിച്ചിരിക്കുന്നത്. 2010 മുതല്‍ അസാന്‍ജ് സ്വമേധയാ തടവില്‍ കഴിയുകയാണെന്നും പാനല്‍ കണ്ടെത്തി.

വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് നല്‍കിയ പരാതിയില്‍ ഐക്യരാഷ്ട്ര സഭയുടെ അനുകൂലവിധിയുണ്ടായെങ്കിലും അസാന്‍ജിനെതിരായ നടപടികളില്‍ മാറ്റമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് വിദേശകാര്യമന്ത്രാലയം. യുഎന്‍ പാനലിന്റെ വിധിയ്ക്ക് ബ്രിട്ടനും യൂറോപ്യന്‍ കോടതിയും അസാന്‍ജിനെതിരെ പുറപ്പെടുവിച്ചിരിക്കുന്ന അറസ്റ്റ് വാറണ്ടിനെ നിയമപരമായി തടയാനാവില്ല. അതായത് തുടര്‍നടപടികളുമായി മുന്നോട്ടുപോകാം. എംബസിയില്‍ നിന്ന് പുറത്തിറങ്ങകയാണെങ്കില്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസും അറിയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിനും സ്വീഡനുമെതിരെയാണ് അസാന്‍ജ് യു എന്നിന് പരാതി നല്‍കിയിരുന്നത്. ലൈംഗികാതിക്രമ കേസില്‍ ഇംഗ്ലണ്ടില്‍ വാറണ്ടുള്ളതിനാല്‍ 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് അസാന്‍ജ്. ഐക്യ രാഷ്ട്രസഭയുടെ വിധി തനിക്ക് എതിരാകുമെങ്കില്‍ കീഴടങ്ങുമെന്ന് അസാഞ്ജ് നേരത്തെ പ്രഖ്യാപിച്ച അസാന്‍ജ് വിധി അനുകൂലമാവുകയാണെങ്കില്‍ അറസ്റ്റ് വാറന്റ് പിന്‍വലിക്കണമെന്നും തന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വിക്കീലീക്‌സിലൂടെ അമേരിക്കയുടെ നയതന്ത്ര രഹസ്യങ്ങളും സൈനിക രഹസ്യങ്ങളും വെളിപ്പെടുത്തിയെന്നാണ് അസാന്‍ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്. അമേരിക്കന്‍ ഭീഷണിയും സൈനിക നടപടികളും ഭയന്നാണ് അസാന്‍ജ് ബ്രിട്ടനിലെത്തിയത്. ഇതിനിടെ 2010 ലെ ലൈംഗിക പീഡന കേസുമായി ബന്ധപ്പെട്ട് അസാന്‍ജിനെ സ്വീഡന് കൈമാറാന്‍ സുപ്രീകോടതി വിധിച്ചതിനെ തുടര്‍ന്നാണ് അസാന്‍ജ് ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം പ്രാപിച്ചത്. സ്വീഡന്റെ കസ്റ്റഡിയിലായാല്‍ അവര്‍ തന്നെ അമേരിക്കയ്ക്ക് കൈമാറുമെന്നാണ് അസാന്‍ജ് കരുതുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: