സോളാര്‍:സരിത ക്‌ളിഫ് ഹൗസിലേക്ക് വിളിച്ചത് 50 തവണ, ചെന്നിത്തലയേയും അബ്ദുള്ളക്കുട്ടിയെയും നേരില്‍ കണ്ടു

കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്‌ളിഫ് ഹൗസിലേക്കും തിരിച്ചും സരിത എസ് നായര്‍ അന്‍പതിലേറെ തവണ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ അഭിഭാഷകന്‍ ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗമായ ടെനി ജോപ്പന്റെ ഫോണിലേക്ക് ഒരു വര്‍ഷത്തിനിടെ 1783 തവണയാണ് വിളിച്ചത്. തോമസ് കുരുവിളയുടെ ഫോണിലേക്ക് 200 തവണ വിളിച്ചിട്ടുണ്ട്. മോന്‍സ് ജോസഫിന്റെ ഫോണിലേക്ക് 160 തവണ വിളിച്ചു.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ പി.എ പ്രദോഷിന്റെ ഫോണിലേക്ക് 127 തവണ സരിത വിളിച്ചിട്ടുണ്ട്. ചെന്നിത്തലയെ 11 പ്രാവശ്യം വിളിച്ചതായും മൊഴിയിലുണ്ട്. അബ്ദുള്ളക്കുട്ടിയെ മൂന്ന് തവണ നേരിട്ട് കണ്ടിരുന്നു. രമേശ് ചെന്നിത്തലയേയും കണ്ടിട്ടുണ്ടെന്ന് സരിത കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിക്ക് വേണ്ടിയായിരുന്നു ചെന്നിത്തലയെ കണ്ടതെന്നും സരിത മൊഴി നല്‍കി.
-എജെ-

Share this news

Leave a Reply

%d bloggers like this: