എസ്പി ആര്‍. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം:ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി ആര്‍. സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ബാര്‍ കോഴക്കേസില്‍ മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ബിജു രമേശിനെ പ്രേരിപ്പിച്ചുവെന്നാണ് സുകേശനെതിരായ ആരോപണം. അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ക്രൈം എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ബിജു രമേശിനെതിരെയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി.

ബാറുടമ ബിജു രമേശുമായി ചേര്‍ന്നു സുകേശന്‍ സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നും ഇതു ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കാണിച്ച് വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഡി ആഭ്യന്തര മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

-എജെ-

Share this news

Leave a Reply

%d bloggers like this: