അതിഥി ദേവോ ഭവ: ഭാരതത്തിന്റെ ആതിഥേയ മര്യാദയെ പ്രകീര്‍ത്തിച്ച് ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ പരസ്യം വൈറലാകുന്നു

ഭാരതത്തിന്റെ ആതിഥേയ മര്യാദയെ പ്രകീര്‍ത്തിക്കുന്ന ബ്രി്ട്ടീഷ് എയര്‍വേയ്‌സിന്റെ പരസ്യം വൈറലാകുന്നു. ബ്രിട്ടീഷ് എയര്‍വേയ്‌സ് എയര്‍ഹോസ്റ്റസിന് ഇന്ത്യയോടു തോന്നുന്ന സ്‌നേഹം പ്രധാന പ്രമേയമാക്കി നിര്‍മ്മിച്ചിട്ടുള്ള പരസ്യചിത്രം ഇതിനോടകം തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തുകഴിഞ്ഞു.

ബ്രിട്ടീഷ് എയര്‍വേയ്‌സില്‍ ഇന്ത്യയിലേക്കുള്ള യാത്രയില്‍ പരിചയപ്പെടുന്ന ഹൈദ്രാബാദ് സ്വദേശിയായ ആനന്ദി എന്ന അമ്മയും ഹെലേനയെന്ന എയര്‍വേയ്‌സ് ജീവനക്കാരിയും തമ്മിലുള്ള സംഭാണത്തിലൂടെയാണ് പരസ്യം പുരോഗമിക്കുന്നത്. മസാന്‍ എന്ന ചിത്രം സംവിധാനം ചെയ്ത നീരജ് ഗായ്‌വാനാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ്‌നു വേണ്ടി ഈ പരസ്യ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്


-എജെ-

Share this news

Leave a Reply

%d bloggers like this: