ബിജെപിക്ക് കേരള ഭരണത്തിന്റെ അയലത്തെത്താന്‍പോലും കഴിയില്ലെന്ന് എ.കെ. ആന്റണി

 

കൊച്ചി: ബിജെപിക്ക് കേരള ഭരണത്തിന്റെ അയലത്ത് എത്താന്‍ കഴിയില്ലെന്ന് എ.കെ. ആന്റണി. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോളാര്‍ വിഷയത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ ശക്തമായി ന്യായീകരിക്കാന്‍ ആന്റണി തയാറായില്ല. സോളാര്‍ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ പ്രതിപക്ഷം ക്ഷമ കാണിക്കണമെന്നും നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷത്തിനു പ്രതിഷേധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെ വീഴ്ത്താന്‍ സിപിഎം 10 കോടി വാഗ്ദാനം ചെയ്തുവെന്ന സരിതയുടെ ആരോപണത്തെക്കുറിച്ച് അവര്‍ മറുപടി പറയണം. സരിത പറഞ്ഞതില്‍ ചിലത് മാത്രം സത്യമെന്ന് പറയുന്ന സിപിഎമ്മിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും ഭരണത്തില്‍ തമ്മില്‍ ഭേദം യു ഡി എഫ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: