ഡബ്ലിനിലെ റിജെന്‍സി ഹോട്ടലില്‍ വെടിവയ്പ്പ്: ജനങ്ങള്‍ പരിഭ്രാന്തിയില്‍

ഡബ്ലിന്‍: ഡബ്ലിനിലെ സ്വോര്‍ഡ്‌സ് റോഡിലുള്ള ഹോട്ടല്‍ റിജെന്‍സിയില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ക്രുമ്ലിന്‍ സ്വദേശി ഡേവിഡ് ബേണ്‍ ആണ് മരിച്ചത്.ഇയാള്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളയാളാണ്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കുകളുണ്ട്.

ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ ധാരാളംപേര്‍ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. മയക്കുമരുന്നു സംഘവുമായി ബന്ധപ്പെട്ട ആരെയോ തേടിയെത്തിയതായിരുന്നു ആക്രമികള്‍ എന്നുസംശയിക്കുന്നു. ഗാര്‍ഡ എമര്‍ജന്‍സി സര്‍വീസിന്റെ വേഷം ധരിച്ചെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്. ആയുധങ്ങളുമായെത്തിയ ഇവര്‍ ഹോട്ടലിന്റെ റിസെപ്ഷനിലിരുന്നയാളുകളെ വെടിവയ്ക്കുകയായിരുന്നു. നിരവധിപേര്‍ക്ക് വെടിയേറ്റിട്ടുണ്ട്.

പത്തുമിനിട്ടോളം ഹോട്ടലില്‍ ആക്രമണം നടത്തിയ സംഘം ഒരു കാറില്‍ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ആ കാര്‍ കത്തിച്ച നിലയില്‍ കണ്ടെത്തി.സംഘം തേടിയെത്തിയവരെ കണ്ടെത്താനാകാത്തതിനാല്‍ അവരുമായി ബന്ധമുളളവരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഗാര്‍ഡ അഭിപ്രായപ്പെടുന്നത്. ഗാര്‍ഡ സംഭവസ്ഥലത്തെത്തി

തുടര്‍നടപടികളെടുത്തിട്ടുണ്ട്.സംഭവത്തെ തുടര്‍ന്ന് ഇന്നത്തെ ബോക്‌സിങ്ങ് മത്സരങ്ങള്‍ മാറ്റിവച്ചു.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: