കോര്‍ക്കില്‍ ബാല ലൈംഗിക ചൂഷകര്‍ ചാറ്റ് ഗ്രൂപ്പ് വഴി കുട്ടികളെ ലക്ഷ്യം വെയ്ക്കുന്നതായി സൂചന

ഡബ്ലിന്‍: കോര്‍ക്കിലെ കുട്ടികളെ  ബാല ലൈംഗിക തത്പരര്‍ ലക്ഷ്യം വെയ്ക്കുന്നതായി റിപ്പോര്ട്ടുകള്‍. ചാറ്റ് , മെസേജ് ആപ്ലിക്കേഷനുകള്‍ വഴി  സന്ദേശങ്ങള്‍ അയക്കുന്നതായാണ് വിവരമുള്ളത്.   ഇത്തരത്തില്‍ ഇരയായ ഒരു കുട്ടിയുടെ  അമ്മ പരസ്യമായി മറ്റ് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് വരികയും ചെയ്തു. പന്ത്രണ്ട് വയുളള മകന് സംഭവിച്ചത് ഇവര്‍ ചൂണ്ടികാണിക്കുന്നുണ്ട്. വീഡിയോ ചാറ്റും  ഇന്‍സ്റ്റന്‍റ് മെസേജിങും ലഭ്യമാകുന്ന “ooVoo”  എന്ന   ആപ്ലിക്കേഷന്‍ വഴിയാണ് ഇരയാക്കപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു കുട്ടികളിലെ രക്ഷിതാക്കളില്‍ ഒരാള്‍  ചൂഷണം നടക്കുന്ന വിവരം കണ്ടെത്തിയത്.  ഗ്രൂപ്പ്ചാറ്റില്‍  വീഡിയോയില്‍  നഗ്നനായി ഒരാളെ കാണുകയും സ്വയം സ്പര്‍ശിച്ച് ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നതും ശ്രദ്ധയില്‍ പെടുകയായിരുന്നു ഇവരുടെ. ചൂഷണം ചെയ്യുന്ന ആള്‍ മകന്‍റെ സുഹൃത്തുക്കളെയാണ് ഇരയാക്കിയിരുന്നത്.  അഞ്ചോ ആറോ പേര്‍  ഗ്രൂപ്പ് ചാറ്റില്‍ ഉണ്ടായിരുന്നതായി ഇവര്‍ വ്യക്തമാക്കുന്നുണ്ട്.  ഗ്രൂപ്പ്ചാറ്റില്‍ ഉള്ള കുട്ടികള്‍ 11-12 വയസിന് ഇടയിലുള്ളവരാണ്.  എല്ലാവരും പ്രൈമറി വിജ്യാര്‍ത്ഥികളാണ്.

കുട്ടികളിലെ ഒരു പെണ്‍കുട്ടിയുടെ അമ്മ  മകള്‍പറയുന്നത് കേട്ട് ഞെട്ടി പോയെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.  എപ്പോഴൊക്കെ കുട്ടികള്‍ ഗ്രൂപ്പ്ചാറ്റില്‍ എത്തുന്നുണ്ടോ അപ്പോഴെല്ലാം ഇയാളും പ്രത്യക്ഷപ്പെടും. 50-60നും വയസിനിടെ പ്രയാമുള്ള ആളാണ് ഇയാള്‍.  പരിപൂര്‍ണ നഗ്നായി ആണ് കാണപ്പെടാറ്. സംസാരിക്കുന്നതിന് പകരം ഇയാള്‍ ടൈപ് ചെയ്യുകയാണ് പതിവെന്നും കുട്ടികള്‍ പറയുന്നുണ്ട്.  താന്‍ ചെയ്യുന്നത് കുട്ടികളോട് മുഖം മറച്ച് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്  ഇയാള്‍.   ഇക്കാര്യമറിഞ്ഞ   മാതാവ്  മധ്യവയസ്കനെ താക്കീത് ചെയ്തെങ്കിലും പ്രയോജനം ഉണ്ടായില്ല.  വീണ്ടും കുട്ടികളുടെ ഗ്രൂപ്പില്‍ കടന്ന് കൂടി.  കുട്ടിയ്ക്ക് സിം മാറ്റി നില്‍കിയിട്ടും ഇയാളെ ബ്ലോക്ക് ചെയ്തിട്ടും കാര്യമുണ്ടായില്ലെന്നും കുട്ടിയുടെ മാതാവ് പറയുന്നു. കുട്ടി വന്ന് അമ്മയോട് ഇയാളെ ബ്ലോക്ക് ചെയ്തില്ലേ എന്ന് ചോദിക്കുകയായിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: