വിശ്വസിക്കാന്‍ പറ്റിയത് കുഞ്ഞാലികുട്ടിയെ മാത്രം: മാണി

 
കോട്ടയം: രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴിയില്ലെന്ന് മുന്‍ ധനമന്ത്രി കെ.എം മാണി. കെട്ടിപുണരുകയും കുതുകാല്‍ വെട്ടുകയും ചെയ്യുന്നവരാണധികവും. ഇവരുടെ ഇടയില്‍ നമ്പാന്‍ പറ്റിയത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൂടെ നിന്നാല്‍ കുഞ്ഞാലിക്കുട്ടി സാഹിബ് ചതിക്കുകയില്ലെന്നും മാണി വ്യക്തമാക്കി.

ലീഗിന്റെ കേരളയാത്രയുടെ ഭാഗമായുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഡാലോചന കേരളം ഗൗരവത്തോടെ കാണണമെന്ന് കുഞ്ഞാലിക്കുട്ടിയും മുമ്പ് പറഞ്ഞിരുന്നു. ഏറെ വേദന സഹിച്ചാണ് മാണി രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കേരളയാത്രയില്‍ തന്നെ വെളിപ്പെടുത്തിയുമിരുന്നു

Share this news

Leave a Reply

%d bloggers like this: