അമ്പാടിമുക്കില്‍ പി.ജയരാജന്‍ അടുത്ത ആഭ്യന്തരമന്ത്രി

കണ്ണൂര്‍: സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനെ അടുത്ത ആഭ്യന്തരമന്ത്രിയായി അവതരിപ്പിച്ച് കണ്ണൂരില്‍ ഫ്ളക്സ് ബോര്‍ഡ്. പി. ജയരാജനെ ശ്രീകൃഷ്ണനായും പിണറായി വിജയനെ അര്‍ജുനനായും ചിത്രീകരിച്ച അമ്പാടിമുക്കില്‍തന്നെയാണു പുതിയ ഫ്ളക്സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടത്.ഫസല്‍ വധക്കേസില്‍ അരസ്റ്റഅ ഭീഷണി നേരിടുന്നയാളാണ് പി.ജയരാജന്‍.
‘ശക്തനായ രാജാവിനു ശക്തനായ സൈന്യാധിപന്‍, ശക്തനായ മുഖ്യമന്ത്രിക്കു ശക്തനായ ആഭ്യന്തരമന്ത്രി’ എന്നിങ്ങനെയാണു ബോര്‍ഡിലെ വിശേഷണം.
സി.പി.എമ്മില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി നേതാക്കളുണ്ടെങ്കിലും ആഭ്യന്തരമന്ത്രിയാകേണ്ടതു പി. ജയരാജനെപ്പോലെ ഒരാളാണെന്ന് അമ്പാടിമുക്ക് സഖാക്കള്‍ പറയുന്നു. ആര്‍.എസ്.എസില്‍നിന്നും ബി.ജെ.പിയില്‍നിന്നും സി.പി.എമ്മിലേക്ക് ഒട്ടേറെ പ്രവര്‍ത്തകര്‍ ചേക്കേറിയ സ്ഥലമാണ് അമ്പാടിമുക്ക്. ്.

Share this news

Leave a Reply

%d bloggers like this: