ഗാര്‍ഡയുടെ വേഷത്തില്‍ യുവതിക്ക് നേരെ ആക്രമണവും മോഷണ ശ്രമവും

ഡബ്ലിന്‍:  ഗാര്‍ഡയുടെ വേഷം ധരിച്ച് സ്ത്രീക്ക് മോഷ്ടാവിന്‍റെ ആക്രമണം. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇവര്‍ കൊള്ളയടിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  വെക്സ്ഫോര്‍ഡ് ആര്‍ 733യില്‍ രാവിലെ ആറരയോടെയായിരുന്നു സംഭവം. മുറിന‍് ടൗണിലെ കോറോമാകോറാ  ജംഗ്ക്ഷനില്‍ വെച്ച് വാഹനമോടിച്ച് വരികയായിരുന്ന യുവതിയെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.

ജോലിസ്ഥലയ്ക്ക് പോകുയായിരുന്നു ഇവര്‍.  ഇരുണ്ട നിറത്തിലുള്ള ഒരു പഴയ മോഡല്‍ ഫോര്‍ഡ് മോണ്ടോ വഴിയില്‍ കിടക്കുന്നതിനാല്‍ മുന്നോട്ട് പോകാനായില്ല.  നീല നിറത്തിലുള്ള ഫ്ലാഷിങ് ലൈറ്റും വാഹനത്തിനുണ്ടായിരുന്നു.  ഗാര്‍ഡയുടെ കാര്‍ പോലെ തോന്നിക്കുന്നതിനായിരുന്നു ഇത്. തുടര്‍ന്ന് ഗാര്‍ഡയെന്ന് തോന്നിക്കുന്ന ആള്‍ സമീപമെത്തി   ഭീഷണിപ്പെടുത്തി പണം ചോദിച്ചു. തുടര്‍ന്നാണ്  യുവതിആക്രമിക്കപ്പെട്ടതും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.

 ആക്രമിച്ച ആള്‍ കാറില്‍ രക്ഷപ്പെടുകയും ചെയ്തു.    സംഭവത്തില്‍ സാക്ഷികളുണ്ടെങ്കില്‍ ഗാര്ഡയുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: