കേരള ബജറ്റ് 2016: പ്രധാന പ്രഖ്യാപനങ്ങള്‍

 

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍

* സുസ്ഥിര നെല്‍കൃഷി വികസനത്തിന് 35 കോടി
* നാളികേര വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 26 കോടി
* കാര്‍ഷികമേഖലയ്ക്ക് 764.21 കോടി
* ചിറ്റൂരില്‍ കാര്‍ഷിക കോളജ്
* സമഗ്ര തീരദേശ പദ്ധതി രൂപീകരിക്കും
* പെന്‍ഷന്‍കാര്‍ക്ക് നൂതന ഇന്‍ഷുറന്‍സ് പദ്ധതി
* 24000 കോടിയുടെ വാര്‍ഷിക പദ്ധതി രൂപീകരിക്കും
* മത്സ്യബന്ധന മേഖലയ്ക്ക് 169.3 കോടി.
* വടകരയില്‍ ഫിഷ് ലാന്‍ഡിംഗ് സെന്റര്‍.
* പച്ചത്തേങ്ങ കിലോ 20 രൂപയ്ക്ക് സംഭരിക്കാന്‍ 20 കോടി.
* അഞ്ച് വര്‍ഷം കൊണ്ട് 500 മത്സ്യവിപണന കേന്ദ്രങ്ങള്‍ തുടങ്ങും.
* ഈ വര്‍ഷം 100 എണ്ണം ആരംഭിക്കും.
* 100 പഞ്ചായത്തുകളില്‍ പൊതുശ്മശാനം നിര്‍മ്മിക്കുന്നതിനു 20 കോടി
* സമഗ്ര തീരദേശ വികസന പദ്ധതി കൊണ്ടുവരും
* ശബരിമല മാസ്റ്റര്‍പ്ലാന്‍ സമയബന്ധിതമായി നടപ്പാക്കാന്‍ 40 കോടി രൂപ
* തൊഴിലുറപ്പ് പദ്ധതിക്ക് 50 ലക്ഷം രൂപ
* മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ 100 കോടി രൂപ
* എല്ലാവര്‍ക്കും വീട് എന്ന കേന്ദ്രപദ്ധതിക്ക് 25 ലക്ഷം രൂപ സംസ്ഥാനം നല്കും
* ജലസേചന പദ്ധതികള്‍ക്ക് 491.47 കോടി
* മത്സ്യത്തൊഴിലാളികള്‍ക്കുള്ള ദുരിതാശ്വാസം 1800 ല്‍ നിന്ന് 2700 ആക്കും
* ഗ്രാമവികസനത്തിന് 4507 കോടി രൂപ
* ക്ഷീരമേഖലയ്ക്ക് 92.5 കോടി
* കുടുംബശ്രീക്ക് 30 കോടി
* എല്‍ഇഡി ബള്‍ബുകള്‍ നല്കുന്ന പദ്ധതിക്ക് 150 കോടി
* ഒമ്പതു വാട്ടിന്റെ രണ്ട് എല്‍ഇഡി ബള്‍ബുകള്‍ വീതം ഓരോ വീട്ടിലും നല്കും
* കേരള നദീതട അതോറിറ്റിക്കായി രണ്ടു കോടി രൂപ

-എജെ-

Share this news

Leave a Reply

%d bloggers like this: