ബജറ്റ് അവതരണം ആരംഭിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

 

തിരുവനന്തപുരം: ജനങ്ങളോട് നന്ദിയർപ്പിച്ചുകൊണ്ട് യുഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവസാന ബജറ്റ്് അവതരണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആരോപണങ്ങളെ അതിജീവിച്ചുവെന്നും വെല്ലുവിളികൾക്കിടയിലും വികസന, ക്ഷേമപ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു.

അതേസമയം, ബജറ്റ് അവതരണം ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പ്ലക്കാർഡുകളുമേന്തി എഴുന്നേറ്റു നിന്നു മുദ്രാവാക്യം ആരംഭിച്ചിരുന്നു. ബജറ്റ് ചോർന്നെന്ന് ആരോപിച്ച പ്രതിപക്ഷം സമാന്തര ബജറ്റ് അവതരിപ്പിക്കുമെന്ന് അറിയിച്ചു. ബജറ്റിലെ ഏതാനും വിവരങ്ങളും പ്രതിപക്ഷം പുറത്തുവിട്ടു.

തുടർന്ന് ബജറ്റ് ബഹിഷ്‌കരിക്കുന്നുവെന്ന് അറിയിച്ച് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Share this news

Leave a Reply

%d bloggers like this: