വാട്ടര്‍ ചാര്‍ജിനെതിരെ ഇന്ന് ഡബ്ലിനില്‍ പ്രതിഷേധറാലി

 

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജിനെതിരെ ഇന്ന് ഡബ്ലിന്‍ സിറ്റി സെന്ററില്‍ പ്രതിഷേധറാലി സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2 മണിക്കാണ് പ്രതിഷേധറാലി ആരംഭിക്കുന്നത്. പ്രതിഷേധറാലിയെ തുടര്‍ന്ന് നഗരത്തില്‍ ഇന്ന് ഗതാഗത കുരുക്ക് അനുഭവപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്.

റൈറ്റ് 2 ചേഞ്ച് എന്ന കാംപെയ്ന്‍ ഗ്രൂപ്പാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. പാര്‍നെല്‍ സ്‌ക്വയറിലെ ഗാര്‍ഡന്‍ ഓഫ് റിമെംമ്പറന്‍സിന് പുറത്ത് നിന്നാണ് റാലി ആരംഭിക്കുന്നത്. ഒ കെന്നല്‍ സ്ട്രീറ്റ്, സൗത്ത് കി, ആസ്ടണ്‍ കി, വെല്ലിങ്ടണ്‍ കി, എസ്സെക്‌സ് കി എന്നിവിടങ്ങളിലൂടെ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തും.

സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസ് പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: