ജെഎന്‍യു: വിവാദ വീഡിയോ ഫോറെന്‍സിക് പരിശോധനയ്ക്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നത് വീഡിയോയില്‍ ഉണ്ടെന്നും അതല്ല, അത് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും തര്‍ക്കം നിലനില്‍ക്കുകയാണ്. അതിന്റെ സത്യാവസ്ഥ അറിയുന്നതിനായാണ് വീഡിയോ ഫോറെന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: