സഞ്ജയ് ദത്ത് ജയില്‍മോചിതനായി

 

മുംബൈ: മുംബൈ സ്ഫോടന പരമ്പരക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. 42 മാസത്തെ ശിക്ഷയ്ക്കു ശേഷമാണ് താരം ജയില്‍ മോചിതനാകുന്നത്. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രാവിലെ 8:42 ഓടെയാണ് ദത്ത് പുറത്തിറങ്ങിയത്.1993ലെ മുംബൈ സ്ഫോടന പരമ്പര കാലത്ത് നിയമവിരുദ്ധമായി എ.കെ.47 അടക്കമുള്ള ആയുധങ്ങള്‍ കൈവശം വച്ചതിനാണ് സഞ്ജയ് ദത്തിനെ അറസ്റ്റു ചെയ്തത്. നേരത്തെ വിചാരണ തടവുകാരനായിരുന്ന കാലം കൂടി പരിഗണിച്ചാണ് ശിക്ഷാകാലാവധി കണക്കാക്കിയിരിയ്ക്കുന്നത്. വിചാരണ തടവുകാരനായി 1993 മുതല്‍ 95 വരെ ഒന്നര വര്‍ഷത്തോളം സഞ്ജയ് ദത്ത് ജയിലില്‍ കഴിഞ്ഞിരുന്നു.
ജൂണ്‍ പകുതിയോടെയാണ് ദത്തിന്റെ ജയില്‍വാസം അവസാനിക്കേണ്ടത്. എന്നാല്‍ ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് 103 ദിവസം നേരത്തെ പുറത്തിറങ്ങാന്‍ താരത്തിന് കഴിഞ്ഞത്.സഞ്ജയ് ദത്ത് ജയിലില്‍ പേപ്പര്‍ ബാഗ് ഉണ്ടാക്കിയും റേഡിയോ ജോക്കിയായും 38000 രൂപ സമ്പാദിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: