ടയര്‍പൊട്ടിതെറിച്ച വിമാനത്തിന്‍റെ ലാന്‍റിങില്‍ പരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരത്തിന് വിധി

ഡബ്ലിന്‍:  റിയാന്‍ എയര്‍ വിമാനം നിലത്തിറക്കവെ ടയര്‍ പൊട്ടിതെറിച്ച സംഭവത്തില്‍ പരിക്കേറ്റ സ്ത്രീക്ക് നഷ്ടപരിഹാരത്തിന് വിധി 19000ലേറെ യൂറോ നല്‍കാനാണ് സര്‍ക്യൂട്ട് സിവില്‍കോടതി വ്യക്തമാക്കിയിരിക്കുന്നത്. 27 വയസുള്ള റോസ് കോളിന്‍സിന് ലണ്ടനില്‍ നിന്ന് ഡബ്ലിനിലേക്ക് മടങ്ങവെയായിരുന്നു പരിക്കേറ്റത്. 2012 ഫെബ്രുവരിയില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് നടന്ന സംഭവത്തില്‍ നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. വിമാന ഒന്നിലേറെ തവണ റണ്‍വേയില്‍ നിന്ന് കുതിച്ച് പൊന്തിയിരുന്നു.

കോളിന്‍സ് സീറ്റില്‍ നിന്ന് മുന്നോട്ട് വീഴുകയും ഇവരുടെ തല മുന്നിലെ സീറ്റില്‍ ഇടിക്കുകയും ചെയ്തു.  വിമാനത്തിന്‍റെ ടയര്‍ പൊട്ടുകയും ഒരു ഫയര്‍ യൂണിറ്റ് സംഭവസ്ഥലത്തേക്ക് വരികയും ചെയ്തിരുന്നു. ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് കോളിന്‍ കോടതില്‍ പറഞ്ഞു.  തലയിടിച്ചതിന് ശേഷം വാരിയെല്ലില്‍ നിന്ന് വേദന അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നു.  തുടര്‍ന്ന് കഴുത്തിലും ചുമലുകളിലും നട്ടെല്ലിനും  വേദന വന്ന് തുടങ്ങി. ജിപിയെ സന്ദര്‍ശിക്കേണ്ടിയും വന്നു.

ലൂത്തിലെ ഡണ്‍ഡ്ലാക്ക് സ്വദേശിയായിരുന്ന ഇവര്‍ നിലവില്‍ യുഎസ്എയിലെ ലാസ് വാഗതിലാണ് താമസിക്കുന്നത്.  നടു വേദന മൂലം ഇവര്‍ക്ക ജോലി ഉപേക്ഷിക്കേണ്ടി വരികയും പതിവായി വേദ സംഹാരി ഉപയോഗിക്കേണ്ട സാഹചര്യവും ആണ് അപകട ശേഷം ഉണ്ടായത്. തുടര്‍ന്നാണ് കേസ് നല്‍കിയത്. റിയാന്‍ എയര്‍  വിമാനമിറങ്ങിയപ്പോഴുണ്ടായിരുന്ന 172 യാത്രികരില്‍ ഒരാള്‍ക്ക് മാത്രമാണ് പരിക്കേറ്റതെന്ന് കോടതിയില്‍ വാദിച്ചു. അതേ സമയം  ഉത്തരാവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.  ജഡ്ജ് 19220 യൂറോ നഷ്ടപരിഹാരത്തിന് ഉത്തരവിടുകയും ഇത് യുവതിയെ തൃപ്തിപ്പെടുത്തുമെന്ന് കരുതുന്നതായും പറഞ്ഞു.

എസ്

Share this news

Leave a Reply

%d bloggers like this: