ഞാനൊരു തീവ്രവാദിയല്ല, എന്നെ അങ്ങനെ ചിത്രീകരിക്കരുത്: സഞ്ജയ് ദത്ത്

മുംബൈ: താനൊരു തീവ്രവാദിയല്ലെന്നും തന്നെ അങ്ങനെ ചിത്രീകരിക്കരുതെന്നും ബോളിവുഡ് താരം സഞ്ജയ് ദത്ത്. ജയില്‍മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോളാണ് അദ്ദേഹം ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്. ഈ സ്വാതന്ത്യത്തിനായി ഞാന്‍ 23 വര്‍ഷം കാത്തിരിക്കുകയായിരുന്നു. ആയുധ നിരോധന നിയമപ്രകാരമാണ് ഞാന്‍ ശക്ഷിക്കപ്പെട്ടത്. അല്ലാതെ തീവ്രവാദിയായിട്ടല്ല. ദയവ് ചെയ്ത് എന്നെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി എന്ന് വിശേഷിപ്പിക്കരുത്. അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു തീവ്രവാദിയല്ലെന്ന കോടതി വിധി കേള്‍ക്കാന്‍ തന്റെ പിതാവില്ലാതെ പോയത് ഏറെ വിഷമിപ്പിക്കുന്നുവെന്ന് ദത്ത് പറഞ്ഞു. എന്റെ ഭാര്യയാണ് എന്റെ ശക്തി. ഒരു ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ദത്ത് പറഞ്ഞു. സ്വതന്ത്രനാണെന്ന സത്യം മനസ്സിലാക്കാന്‍ എനിക്ക് അല്പം സമയം വേണമെന്നും ദത്ത് മാധ്യമങ്ങളോട് പറഞ്ഞു.

https://www.youtube.com/watch?time_continue=1&v=CAXgNE7UzDo

1993ലെ മുംബൈ സ്ഥോടനക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന സഞ്ജയ് ദത്ത് ഇന്ന് രാവിലെയാണ് ജയില്‍മോചിതനായത്. യര്‍വാദ ജയിലിലെ 42 മാസത്തെ ശിക്ഷയ്ക്ക് ശേഷം നല്ലനടപ്പ് പരിഗണിച്ച് ശിക്ഷാ കാലയളവില്‍ മൂന്നു മാസത്തെ ഇളവ് ലഭിച്ചതിനാലാണ് ദത്ത് വ്യാഴാഴ്ച ജയില്‍മോചിതനായത്.

തോളിലൊരു സഞ്ചിയുമായി ജയിലിന് പുറത്തിറങ്ങിയ ദത്ത് നിലത്ത് ചുംബിക്കുകയും ജയിലിന് മുകളിലെ ഇന്ത്യന്‍ പതാകയ്ക്ക് സല്യൂട്ട നല്‍കുകയുമാണ് ആദ്യം ചെയ്തത്. തുടര്‍ന്ന് ഭാര്യ മാന്യത ദത്തിനൊപ്പം മുബൈയിലെ സിദ്ദിവിനായക ക്ഷേത്രത്തിലേക്ക് പോയി. ദത്തിനെ വരവേല്‍ക്കാന് ആരാധകര്‍ വീടിന് മുന്നില്‍ വന്‍ സ്വീകരണം ഒരുക്കിയിരുന്നു.

2007ലാണ് 257 പേരുടെ മരണത്തിനിടയാക്കിയ 1993ലെ സ്ഥോടനപരമ്പരയിലെ കുററവാളികളില്‍ നിന്നും ലഭിച്ച ആയുധശേഖരം കയ്യില്‍ വെച്ചെന്ന കുറ്റമാരോപിച്ചാണ് ദത്തിനെ അറസ്റ്റ് ചെയ്തത്. 18 മാസം ജയില്‍ശിക്ഷ അനുഭവിച്ച ദത്ത് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പുറത്ത് വന്നു. പിന്നീട് 2013ല്‍ വീണ്ടും പൂനെയിലെ യാര്‍വാദ ജയിലില്‍ പോകുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: