മഹാരാഷ്ട്രയില്‍ 14പേരെ കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി

 

താനെ: മഹാരാഷ്ട്രയിലെ താനെയില്‍ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഏഴ് കുട്ടികളും ഏഴ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കമാണ് യുവാവിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കുടുംബത്തിലെ എല്ലാവര്‍ക്കും ഹസ്നില്‍ വരേര്കര്‍ എന്ന യുവാവ് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കുകയും പിന്നീട് ഇവരുടെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹസ്നില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൈയില്‍ കത്തിയും പിടിച്ചുകൊണ്ടാണ് യുവാവ് തൂങ്ങി മരിച്ചത്.
സംഭവം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ ഒരു സ്ത്രീയെ പരുക്കുകളോടെ കണ്ടെത്തി. ഹസ്നിലിന്റെ സഹോദരിയായിരുന്നു ഇവര്‍. ഇവരുടെ മൊഴിയില്‍ നിന്നാണ് യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് മനസിലായത്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Share this news

Leave a Reply

%d bloggers like this: