വാരാന്ത്യം അതിശൈത്യമായിരിക്കു മെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: വസന്തകാലമെത്തിയെന്ന് കരുതാന്‍ വരെട്ടെ…വാരാന്ത്യം അതിശൈത്യമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. താപനില മൈനസ് രണ്ടിലെത്തും. രാജ്യത്തിന്റെ പലയിടങ്ങളിലും ആലിപ്പഴ വര്‍ഷവും മഞ്ഞ് മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

വെള്ളിയാഴ്ച പൊതുവെ തണുത്ത കാവാസ്ഥയായിരിക്കും. ശനിയാഴ്ച തണുത്ത കാലാവസ്ഥയാണെങ്കിലും പകല്‍ തണുപ്പ് കുറയുമെന്നും മെറ്റ് ഐറീന്‍ അറിയിച്ചു. രാത്രി താപനില മൈനസ് രണ്ട് ആയിരിക്കും.

-വിഎന്‍-

Share this news
%d bloggers like this: