ശൈത്യകാലത്തെ മഴ റെക്കോര്‍ഡ് നിരക്കിലെന്ന് റിപ്പോര്‍ട്ടുകള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ശൈത്യം ഇക്കുറി ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതെന്ന് മെറ്റ് എയ്റീന്‍  കണക്കുകള്‍.  രാജ്യത്തെ പകുതിയോളം വരുന്ന കാലാവസ്ഥ കേന്ദ്രങ്ങളിലും ഇത് വരെയുള്ള ശൈത്യകാലത്തെ ഏറ്റവും കൂടിയ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  കാറ്റും വെള്ളപ്പൊക്കവും കൂടി ഇക്കുറി പതിവില്‍ കവിഞ്ഞ് പ്രകടമായിരുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്, ജോണ്‍സ് ടൗണ്‍ കാസില്‍ , വെക്സ് ഫോര്‍ഡ് 74 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് മറികടന്നു. യഥാക്രമം 371.6മില്ലീമീറ്റര്‍, 514.6 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്.

മാലിന്‍ ഹെഡില്‍ 131 വര്‍ഷത്തനിടെ ഏറ്റവും ശക്തമായി മഴ ലഭിച്ച ശൈത്യമാണ് രേഖപ്പെടുത്തിയത്.  567.3  മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചിരിക്കുന്നത്.  ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലഭിച്ചിരിക്കുന്ന മഴ ഇക്കുറി കൂടിയിട്ടുണ്ട്. ശരാശരി ലഭിക്കുന്നതിലും കൂടുതലാണ് നിരക്ക്. തെക്കന്‍ ഭാഗങ്ങളില്‍ ശരാശരിക്കും മുകളില്‍ രണ്ട് മടങ്ങും അതിലേറെയും മഴ ലഭിച്ചിട്ടുണ്ട്. തെക്ക് കിഴക്കും മിഡ് ലാന്‍റിലും ഇതേ നില തന്നെയാണ്.  തെക്കന്‍ മേഖലയില്‍ ഡിസംബറില്‍ ശരാശരി ലഭിക്കുന്നതിലും മുന്നൂറ് ശതമാനത്തിലേറെയാണ് മഴ പെയ്തത്. ശൈത്യ മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതും ഡിസംബറിലായിരുന്നു.

ഫ്രാങ്ക് കാറ്റ് നീണ്ട് നിന്നതും ഡിസംബര്‍ 20 ഷെര്ക്കിന്‍ അയര്‍ലന്‍ഡില്‍ മണിക്കൂറില്‍ 102 കിലോമീറ്റര്‍‌  വേഗത കൈവരിച്ചതും ഇക്കുറിയാണ്. ശൈത്യകാലത്ത് ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിച്ച ദിവസം ഇക്കുറി കോര്‍ക്ക് എയര്‍പോര്‍ടില്‍ ഫെബ്രുവരി 24നായിരുന്നു. ഇത് തന്നെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ദിവസവും ആയിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: