ഐലന്‍കുര്‍ദിയുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് തടവുശിക്ഷ

അങ്കാറ: തുര്‍ക്കിയിലേക്ക് കടക്കാന്‍ ശ്രമിക്കവേ സിറിയന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞതിനെ തുടര്‍ന്ന് മുങ്ങിമരിച്ച മൂന്നു വയസുകാരന്‍ ഐലന്‍ കുര്‍ദ്ദിയുടെ മരണത്തിന് കാരണക്കാരായവര്‍ക്ക് തടവുശിക്ഷ. മനുഷ്യക്കടത്ത് നടത്തിയതിനാണ് ഇവരെ കുറ്റക്കാരായി പ്രഖ്യാപിച്ചത്.

സിറിയന്‍ സ്വദേശികളായ മുവാഫഖ അലാബാഷ്, അസേം അല്‍ഫഹദ് എന്നിവര്‍ക്കാണ് നാലുവര്‍ഷം തടവുശിക്ഷ വിധിച്ചത്. തുര്‍ക്കിയുടെ മുഗ്ല കോടതിയാണ് ഇക്കാര്യത്തില്‍ വിധി പ്രഖ്യാപിച്ചത്. ഇവര്‍ പഴയ ബോട്ടില്‍ കടല്‍ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നതിനാണ് ഇവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. ഇവരുടെ മനപൂര്‍വമായ അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചത് എന്ന കുറ്റത്തില്‍ നിന്ന് ഇവരെ കോടതി ഒഴിവാക്കി.

 

-വിഎന്‍-

Share this news

Leave a Reply

%d bloggers like this: