എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ 20 നു പ്രഖ്യാപിക്കും: കൊടിയേരി

തിരുവനനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക ഈ മാസം ഇരുപതിനകം തയ്യാറാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്ഥാനാര്‍ഥികള്‍ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയറ്റും പ്രാഥമികരൂപം തയാറാക്കി കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടും. മാര്‍ച്ച് പതിനാറിനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് കീഴ്ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ച് സ്ഥാനാര്‍ഥിപ്പട്ടിക തയാറാക്കുമെന്നും കോടിയേരി പറഞ്ഞു.

കേരള കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നിരിക്കുകയാണ്. പി ജെ ജോസഫ് ഒഴികെയുള്ള ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ പാര്‍ട്ടി വിട്ടു പുറത്തുവന്നു. ഫ്രാന്‍സിസ് ജോര്‍ജിന്റെ ഈ വിഭാഗം നടത്തിയിരിക്കുന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. ഇവരുമായി ഏതു തരത്തിലുള്ള സഹകരണമാണ് വേണ്ടതെന്ന് എല്‍ഡിഎഫ് തീരുമാനിക്കും. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം സീറ്റ് വിഭജനത്തിനും സ്ഥാനാര്‍ഥി നിര്‍ണയത്തിനുമായുള്ള മുന്നണിയോഗം ചേരും. കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള വിഭാഗം കണ്ടു സംസാരിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു നിലപാടെടുത്തതെന്ന കാര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ തീരുമാനമെടുത്ത് അവരെ അറിയിക്കുമെന്നും കോടിയേരി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: