കനയ്യകുമാര്‍ കേരളത്തിലേക്ക്

കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് ജയിലിലടച്ച ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍ കേരളത്തില്‍ എത്തും. എഐഎസ്എഫാണു കനയ്യയെ കേരളത്തിലെത്തിക്കുന്നത്. ഈ മാസം 12ന് കനയ്യ ഉള്‍പ്പെടെയുള്ള വിവിധ വിദ്യാര്‍ത്ഥി നേതാക്കളെ കേരളത്തില്‍ എത്തിക്കാനാണ് സംഘടനയുടെ നീക്കം. ഇതിനായി സ്റ്റുഡന്റ് അസംബ്ലി എഗെയ്ന്‍സ്റ്റ് ഫാസിസം എന്ന പേരില്‍ എറണാകുളം മറൈന്‍ െ്രെഡവില്‍ എഐഎസ്എഫിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിക്കും.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടകനം ചെയ്യും.

കനയ്യയെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകളും ശ്രമം നടത്തുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: