കനയ്യ കുമാറിനെതിരേ വീണ്ടും വധഭീഷണി

 

ന്യൂഡല്‍ഹി: ജെന്‍എയു വിദ്യാര്‍ഥി യുണിനയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ ഉള്‍പ്പെട വിദ്യാര്‍ഥികളെ കൊല്ലുമെന്നു വീണ്ടും പോസ്റ്റര്‍ ഭീഷണി. കനയ്യ കുമാറിനു പുറമേ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും വധിക്കുമെന്നാണ് ഇത്തവണ ഭീഷണി.

ഡല്‍ഹി ജന്ദര്‍ മന്ദറില്‍ പതിച്ചതെന്നു കരുതുന്ന പോസ്റ്ററുകള്‍ ഇപ്പോള്‍ വാട്‌സ് ആപ്പ് ഉള്‍പ്പെടയുള്ള സോഷ്യല്‍ മീഡിയകളിലൂടെയാണു പ്രചരിക്കുന്നത്. പോസ്റ്ററുകളെക്കുറിച്ചു വ്യക്തമായ തെളിവുകളെന്നുമില്ലെന്നാണു ഡല്‍ഹി പോലീസ് പറയുന്നത്.

‘ജെ.എന്‍.യുവിലെ ഈ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുന്നത് രാജ്യധര്‍മമാണ്. ഉമര്‍ ഖാലിദിനെയും അനിബര്‍ ഭട്ടാചാര്യയേയും കനയ്യയേയും ഞാന്‍ വെടിവെച്ചുകൊല്ലും. ഭീകരവാദികളേക്കാള്‍ രാജ്യദ്രോഹികളില്‍ നിന്നാണ് ഇന്ത്യ ഭീഷണി നേരിടുന്നത്. അത്തരം രാജ്യദ്രോഹികള്‍ ശിക്ഷിക്കപ്പെടണം’ പോസ്റ്ററില്‍ പറയുന്നു.

ജെ.എന്‍.യു വിദ്യാര്‍ഥികളെ പിന്തുണക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും പോസ്റ്ററില്‍ വിമര്‍ശിക്കുന്നുണ്ട്. ബല്‍ബീര്‍ സിങ് ഭാരതീയ എന്നയാളുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: