പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

 

കൊച്ചി: പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജോര്‍ജ് സ്വമേധയാ രാജിവെച്ചത് സ്പീക്കര്‍ പരിഗണിച്ചില്ലെന്നും നിയമാനുസൃതം സ്പീക്കര്‍ക്ക് രാജി പുന:പരിശോധിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.

രാജി അപേക്ഷയില്‍ നിയമാനുസൃതം തീരുമാനമെടുക്കാന്‍ സ്പീക്കര്‍ക്ക് സാധ്യമാണെന്ന് പറഞ്ഞ കോടതി ജോര്‍ജിനെ അയോഗ്യനാക്കി പുറപ്പെടുവിച്ച ഉത്തരവില്‍ ഒപ്പും സീലും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് കൂടുതല്‍ പരാമര്‍ശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. സ്പീക്കറുടെ നടപടിക്കെതിരെ ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി ഉത്തരവ്.

-എജെ-

Share this news

Leave a Reply

%d bloggers like this: