തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂ ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാരദാ ന്യൂസ് എന്ന വെബ്‌സൈറ്റാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പണത്തിനു വേണ്ടി സംസ്ഥാനത്തെ ഏതു നിയമവും തെറ്റിക്കാനും വളച്ചൊടിക്കാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നു വ്യക്തം.

ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പിനെത്തുടര്‍ന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇംപെക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന വ്യാജകമ്പനിയുണ്ടാക്കി വിവിധ മന്ത്രിമാരെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും സംഘം സമീപിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും മമത ബാനര്‍ജിയുടെ വിശ്വസ്തനുമായ സയ്യിദ് എം.എച്ച്. മിര്‍സയ്ക്കും അഴിമതിയില്‍ പങ്കുണ്ട്. തൃണമൂലിനു വേണ്ടി പണം വാങ്ങുന്ന പ്രധാനപ്പെട്ടയാള്‍ മിര്‍സയാണ്. മാത്രമല്ല, മുന്‍ റയില്‍വേമന്ത്രി മുകുള്‍ റോയിയുടെ ഏറ്റവും വിശ്വസ്തനാണ് താനെന്നും ഇയാള്‍ അവകാശപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: