ചാണ്ടി, സുധീരന്‍, ചെന്നിത്തല-കോണ്‍ഗ്രസിന്റെ ജയപരാജയങ്ങള്‍ക്ക് ഉത്തരവാദി ഇവര്‍: എ.കെ. ആന്റണി

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പ് വിജയിക്കേണ്ടത് അനിവാര്യമാണെന്ന് എ.കെ.ആന്‍ണി കെ.പി.സി.സി. ഭാരവാഹി യോഗത്തില്‍ പറഞ്ഞു. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജയപരാജയങ്ങളുടെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിക്കും വി.എം.സുധീരനും ചെന്നിത്തലയ്ക്കുമെന്നാണെന്നും എ.കെ.ആന്റണി പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വിജയ സാധ്യതമാത്രമാകണം മാനദണ്ഡം. സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് ഇനിയുള്ള പ്രധാനപ്പെട്ട കാര്യമെന്നും ആന്റണി പറഞ്ഞു. തുടര്‍ച്ചയായി മത്സരിക്കുന്നവര്‍ മാറി നില്‍ക്കണമെന്ന് ഭാരവാഹി യോഗത്തില്‍ പൊതുവികാരമുണ്ടായി. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടുതലായി അവസരം നല്‍കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. നടന്‍ സിദ്ദിഖിനെ മത്സരിപ്പിക്കരുതെന്ന് അബ്ദുള്‍ ഗഫൂര്‍ ഹാജി യോഗത്തില്‍ ആവശ്യപ്പെട്ടു.

-എസ്‌കെ-

Share this news

Leave a Reply

%d bloggers like this: