കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രി

തിരുവനന്തപുരം: കരുണ എസ്‌റ്റേറ്റ് വിഷയത്തില്‍ വിശദീകരണവുമായി റവന്യു മന്ത്രി അടൂര്‍ പ്രകാശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിഷയവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തലുമുള്ള നിയമലംഘനവുമില്ല. ഉത്തരവ് വളച്ചൊടിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനും മന്ത്രിയെന്ന നിലയില്‍ തന്നെ ആരോപണ വിധേയനാക്കാനുമുള്ള ചിലരുടെ ഗൂഢശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അടൂര്‍ പ്രകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മെത്രാന്‍ കായല്‍ പ്രശ്‌നവും ചിലര്‍ മനപൂര്‍വ്വം സൃഷ്ടിക്കുകയായിരുന്നു. അത് അടഞ്ഞ അധ്യായം ആയതിനാല്‍ അതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതലെന്നും പറയുന്നില്ലെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വ്യക്തമായ ചില രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റി, ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ ഉത്തരവ് വീഴ്ചയായിരുന്നു, റവന്യു വകുപ്പിന്റെ സമീപനം പാര്‍ട്ടി പരിശോധിക്കും, ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടി നേതൃത്വത്തിനാണെന്നും വിഎം സുധീരന്‍ പറഞ്ഞിരുന്നു.

Share this news

Leave a Reply

%d bloggers like this: