കലാഭവന്‍ മണിക്ക് ആന്തരിക രക്ത സ്രാവവും കരള്‍ രോഗവും ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ടം റിപ്പോര്‍ട്ട്

തൃശൂര്‍: കലാഭവന്‍ മണിക്ക് കരള്‍ രോഗവും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വൃക്കയില്‍ പഴുപ്പിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ആന്തരികാവയവങ്ങളില്‍ പഴുപ്പിന്റെ ലക്ഷണങ്ങളുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെജിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം അന്വേഷണ സംഘത്തിന് കൈമാറി.

ഈ മാസം ആറിനാണ് കലാഭവന്‍ മണി അന്തരിച്ചത്. തന്റെ ഔട്ട് ഹൗസായ പാഡിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മണി ആത്മഹത്യ ചെയ്തു എന്നതടക്കം നിരവധി അഭ്യൂഹങ്ങള്‍ മരണത്തെക്കുറിച്ച് പ്രചരിച്ചിരുന്നു. മരണകാരണം അവ്യക്തമായതിനാല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി പി.കെ സുദര്‍ശനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: