ബന്‍ങ്ക്രാന ദുരന്തം: പാര്‍ലമെന്റ് അനുശോചിച്ചു, ഡേവിറ്റ് വാഷിന് അംഗീകാരത്തിന്റെ നിമിഷങ്ങള്‍

 

ഡബ്ലിന്‍: ഒരു കുടുംബത്തിന്റെ അന്ത്യത്തില്‍ കലാശിച്ച ബങ്ക്രാന ദുരന്തത്തില്‍ അയര്‍ലന്‍ഡ് പാര്‍ലമെന്റ് അനുശോചിച്ചു.ഒരു മിനിറ്റ് എഴുനേറ്റ് നിന്ന് നിശബ്ദത പാലിച്ച പാര്‍ലമെന്റില്‍ പ്രധാന നേതാക്കള്‍ മരണമട ഞ്ഞവര്‍ക്കുള്ള അനുശോചനം രേഖപ്പെടുത്തി.

പറയാന്‍ വാക്കുകള്‍ ഇല്ലാത്ത ദുരന്തം എന്നായിരുന്നു ഫിയന്ന ഫയ്ല്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചത്.ഡൊണഗല്‍ ഡെറി മേഖലയ്‌ക്കൊപ്പം രാജ്യം തന്നെ ഞെട്ടിപോയ സംഭവമായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞു.

മനോഹരമായ സ്പ്രിങ്ങ് കാലത്ത് ഡെറി കുടുംബത്തിന്റെ ദുരന്തത്തിലും അവരുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടേയും വേദനയും പങ്കുവച്ച ലേബര്‍ നേതാവ് ജോണ്‍ ബുര്‍ട്ടന്‍ ഡെവിറ്റ് വാഷിന്റെ ധീരതയിലും സഹായ സന്നധതയേയും പുകഴ്ത്തി.

എന്‍ഡകെനി ഉള്‍പ്പെടെയുള്ള രാജ്യത്തെ നേതാക്കള്‍ വാള്‍ഷ്ഡേവിറ്റിനെ പ്രത്യേകം അനുമോദിച്ചു.തണുത്തുറഞ്ഞ ജലാശയത്തിലേയ്ക്ക് സ്വ ജീവനെ പോലും തൃണവല്‍ഗണിച്ച് എടുത്തു ചാടി ആണ് അദ്ദേഹം 2 മാസം പ്രായമായ ആന്‍ എന്ന കുഞ്ഞിനെ രക്ഷിച്ചത്.

വളരെ ദൈവീകതയും പ്രാര്‍ത്ഥനയുമുള്ള വ്യക്തിയാണ് തന്റെ മകന്‍ എന്ന് ഡേവിറ്റിന്റെ മാതാവ് സീയോബാന്‍ വ്യക്തമാക്കുന്നു,ഇതോടൊപ്പം കുഞ്ഞിനെ രക്ഷിക്കുവാനും സ്വയം സുരക്ഷിതനാകാനും മകന്‍ സാധിച്ചതിലുള്ള നന്ദിയും അവര്‍ മറച്ചു വച്ചില്ല.ഇതോടൊപ്പം ദുരന്തം ഏറ്റുവാങ്ങിയ കുടുംബത്തിന്റെ വേദനയിലും അവര്‍ പങ്ക് ചേര്‍ന്നു.കുഞ്ഞിനെ രക്ഷിച്ച് കരയില്‍ കാത്ത് നിന്ന് ഡേവിറ്റിന്റെ സ്‌നേഹിതയെ കുഞ്ഞിനെ ഏല്‍പ്പിച്ച അദ്ദേഹം തിരികെ കുടുംബത്തെ രക്ഷിക്കാനായി തിരികെ നീന്തി എങ്കിലും അപ്പോഴേയ്ക്കും മരത്തിന്റെ കയത്തിലേയ്ക്ക് മറ്റുള്ളവര്‍ താഴ്ന്നി പോയിരുന്നു.

Share this news

Leave a Reply

%d bloggers like this: