അനുഗ്രഹം തേടി ശ്രീശാന്ത് പ്രധാനമന്ത്രിയെ കാണും…

കൊച്ചി: ബിജെപിയുടെ തൃപ്പൂണിത്തുറ സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന എസ്.ശ്രീശാന്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിക്കും. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാഎസ്.ശ്രീശാന്തിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന് ആവശ്യം കേരളത്തിലെ ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും ശ്രീശാന്തും വ്യക്തമാക്കിയിരുന്നു.

മത്സരിക്കുന്നെങ്കില്‍ തൃപ്പൂണിത്തുറയില്‍ തന്നെ നില്‍ക്കാമെന്നും അതല്ലാ തൃപ്പൂണിത്തുറ കിട്ടിയില്ലെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മാത്രം ഇറങ്ങാമെന്നുമാണ് ഇപ്പോള്‍ ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മോഡിയെ ധരിപ്പിക്കുമെന്നും വിവരങ്ങളുണ്ട്.

Share this news

Leave a Reply

%d bloggers like this: