ലുവാസ് സമരം ഈസ്റ്റര്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും നടക്കും

ഡബ്ലിന്‍: ലുവാസ് സമരം ഈസ്റ്റര്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും നടക്കും. ഇക്കാര്യം ട്രേഡ് യൂണിയന്‍ എസ്ഐപിടുയു വ്യക്തമാക്കി. തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ തൊഴിലാളികള്‍ നിരസിച്ചതോടെയാണ് സമരം നടക്കുമെന്ന് ഉറപ്പായത്. ഡ്രൈവര്‍മാരും റവന്യൂ പ്രോട്ടക്ഷന്‍ ഗ്രേഡിലുള്ളവരും ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിക്കേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഒത്തു തീര്‍പ്പ് നിര്‍ദേശം അംഗീകരിക്കണമോ എന്ന് അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ടെങ്കിലും നൂറശതമാനവും ഇവ തള്ളുകയായിരുന്നു. ഇതോടെ സമരം ഉറപ്പായി.

അരമില്യണ്‍ വരുന്ന ജനങ്ങള്‍ 1916 റൈസിങിന്‍റെ നൂറാം വാര്ഷിക പരിപാടികള്‍ കാണുന്നതിന് നഗരത്തില്‍ വരുമെന്ന് പ്രതീക്ഷിക്കവെയാണ് സമരം. ഇത് ജനങ്ങളെ വലക്കുമെന്നത് ഉറപ്പായി. ഏപ്രിലില്‍ വീണ്ടും സമരം ഉണ്ട്.

Saturday 2 April
Sunday 3 April
Saturday 23 April
Sunday 24 April ദിവസങ്ങളിലാണ്  സമരം നിശ്ചയിച്ചിരിക്കുന്നത്. സെന്‍റ് പാട്രിക് ഡേയില്‍ നിശ്ചയിച്ചിരുന്ന സമരം നേരത്തെ പിന്‍വലിച്ചിരുന്നു.

അവസാന നിമിഷമായിരുന്നു സമരം പിന്‍വലിച്ചത്. ചര്‍ച്ചകളില്‍ ഒത്തു തീര്‍പ്പ് നിര്‍ദേശങ്ങള്‍ ഉണ്ടായതോടെയായിരുന്നു ഇത്. പതിനെട്ട് ശതമാനം വരെ വേതന വര്‍ധനവ് എന്നതും ഒത്തു തീര്‍പ്പിന്‍റെ ഭാഗമായി മാനേജ്മെന്‌റ് അംഗീകരിച്ചിരുന്നു. ഈ തീരുമാനങ്ങളാണ് ജീവനക്കാര്‍ക്കിടയില്‍ യൂണിയന്‍ വോട്ടിനിട്ടത്. നിര്‍ദേശങ്ങള്‍ നിരസിച്ചത് ലുവാസ് മാനേജ്മെന്‍റിന് അപ്രതീക്ഷിത തിരിച്ചടിയാണ്.

ചര്‍ച്ചകള്‍ വിശ്വാസത്തിലെടുത്തുള്ളതായിരുന്നെന്നും പൂര്‍ണമായും കമ്പനി മാനേജ്മെന്‍റ് നിര്‍ദേശങ്ങള്‍ പാലിക്കുമായിരുന്നെന്നും മാനേജിങ് ഡയറക്ടര്‍ ജെറി മാഡന്‍ പ്രതികരിച്ചു.

എസ്

Share this news

Leave a Reply

%d bloggers like this: