ജനസേവനത്തിന് അംഗീകാരം: കേജരിവാള്‍ മികച്ച നേതാക്കളുടെ പട്ടികയില്‍

 

ലോകത്തെ ഏറ്റവും ആധികാരികമെന്ന് കണക്കാക്കുന്ന ഫോര്‍ചൂണ്‍ മാഗസിന്റെ പ്രഖ്യാപനത്തില്‍ ലോകത്തെ നിലവിലുള്ള മികച്ച നേതാക്കളില്‍ ആദ്യ 50 പേരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ആമസോള്‍ തലവന്‍ ജെഫ് ബിയോസ് ആണ് പട്ടികയിലെ ഒന്നാമന്‍.കേജരിവാള്‍ ഇന്ത്യന്‍ നേതാക്കളില്‍ പ്രഥമ സ്ഥാനീയനും ആണ്.

ലോകത്തെ മികച്ച വിവിധ രംഗങ്ങളില്‍ നിന്നുള്ള ബിസിനസ്‌കാര്‍, സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ലോകത്തെ മാറ്റി മറിക്കാന്‍ സ്വാധീനം ഉള്ളവര്‍ തുടങ്ങിയ ആളുകളെ ആണ് ഈ പട്ടികയിലേയ്ക്ക് പരിഗണിക്കുന്നത്.47 കാരനായ അരവിധ് കേജരിവാള്‍ പട്ടികയിലെ 42 മത്തെ സ്ഥാനത്താണ് ഇടം പിടിച്ചത്,എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും ഉന്നതാനായ നേതാവായാണ് അദ്ദേഹത്തെ കണക്കക്കിയിട്ടുള്ളത്.

ഡല്‍ഹി നഗരത്തിലെ മലീനീകരണം കുറയ്ക്കുന്നതിനുള്ള ശക്തമായ നടപടികളാണ് കേജരിവാളിനെ മികച്ച സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.കേജരിവാള്‍ തന്റെ പദ്ധതികള്‍ നടപ്പിലാക്കിയതോടെ ലോകത്തെ ഏറ്റവും മലിനീകൃതമായ നഗരത്തിന്റെ മോശാവസ്ഥ 13 ശതമാനം കുറഞ്ഞു.

ഇതിനോടകം തന്നെ കേജരിവാള്‍ സര്‍ക്കാര്‍ ശക്തമായ നടപടികളിലൂടെ ഡല്‍ഹിയില്‍ മികച്ച മാറ്റങ്ങള്‍ വരുത്തിയെന്നതിനൊപ്പം അന്താരാഷ്ട്രതലത്തില്‍ അംഗീകാരവും നേടി എന്നത് അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ തെളിവായി അംഗീകരിക്കപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: