ഫിയന ഫാള്‍ ഫിനഗേലുമായി ചര്‍ച്ചകള്‍ക്ക് സാധ്യത…കെന്നിക്ക് സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാല്‍ ഫിയന ഫാള്‍ സഹകരിച്ചേക്കും

ഡബ്ലിന്‍‌: ഫിയന ഫാള്‍  അടുത്ത  പാര്‍ലമെന്‍റ് വോട്ടെടുപ്പിന് മുമ്പ് ഫിന ഗേല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷ. പാര്‍ലമെന്‍റില്‍ നേതാവിനെ തിര‍ഞ്ഞെടുക്കാന്‍ കൂടുന്നതിന് മുമ്പ് ഗൗരവമായ ചര്‍ച്ചകള്‍ക്ക് സാഹചര്യമൊരുങ്ങുമെന്നാണ് കരുതുന്നത്.  കൂടുതല്‍ സ്വതന്ത്രര്‍ കെന്നിയെ പിന്തുണയ്ക്കുന്ന നിലയിലേക്ക് രാഷ്ട്രീയ സാഹചര്യം ഒരുങ്ങിയാല്‍ ഫിന ഫാളും ചര്‍ച്ചകള്‍ക്ക് തയ്യാറായേക്കും.

1987ല്‍ഡ ഫിന ഗേല്‍ മുന്നോട്ട് വെച്ച് നയം ആയിരിക്കും ഫിയന ഫാള്‍ പയറ്റുകയെന്നും കരുതുന്നവരുണ്ട്. അന്ന് ഫിന ഗേല്‍ ഫിയന ഫാള്‍ സര്‍ക്കാര്‍ മുന്നോട്ട് വെച്ച സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് തടസം നിന്നിരുന്നില്ല.  ഫിയന ഫാള്‍ ഉത്തരവാദിത്തമുള്ളപാര്‍ട്ടിയാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ചിലര്‍ നല്‍കുന്ന സൂചന.  പക്വമായ നിലപാടായിരിക്കും സ്വീകരക്കുകയെന്നും സൂചിപ്പിക്കുന്നു.  യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് പോലുള്ള തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളില്‍ നിന്ന് പിന്നോക്കം പോകാമെന്ന സൂചനയാണ് ഫിന ഗേല്‍ തരുന്നത്. പാര്‍ട്ടിയുടെ തന്നെ കഴിഞ്ഞ ദിവസം നല്‍കിയിരുന്ന രേഖകളിലാണ് ചര്‍ച്ചകളുടെ സാധ്യത ഏതെല്ലാം വിഷയത്തിലാണെന്ന് വ്യക്തമാക്കിയിരുന്നത്.

കഴിഞ്ഞദിവസം 15 സ്വതന്ത്രരുമായാണ് കെന്നി സംസാരിച്ചിരിക്കുന്നത്.  രണ്ട് ഗ്രീന്‍ പാര്‍ട്ടി ടിഡിമാരുമായും കൂടികാഴ്ച്ച നടത്തി.  ചെറിയപാര്‍ട്ടികളുടെ ഉപനേതാക്കളെയും  കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.  ഏപ്രില്‍ ആറിനാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാര്‍ലമെന‍്റ് ചേരുന്നത് ഫിയന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിന്‍ പിന്തുണ തേടി രംഗത്തുണ്ട്.  ഫിയന ഫാളിന് 43 സീറ്റും ഫിന ഗാലിന് 50 സീറ്റുമാണ് ഉള്ളത്. ഫിയന ഫാള്‍ ഫിനഗേലുമായി സംഖ്യമുണ്ടാക്കുന്നത് ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ട്.  എന്നാല്‍ സ്വതന്ത്രര്‍ കെന്നിയെ പിന്തുണയ്ക്കുന്നത് കൂടുകയാണെങ്കില്‍ ഉത്തരാവാദിത്തമുള്ള പാര്‍ട്ടിയെന്ന നിലയില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാവാമെന്ന നിലയിലാണ് പാര്‍ട്ടി.

എസ്

Share this news

Leave a Reply

%d bloggers like this: