നാളെ കാലാവസ്ഥയില്‍ ചെറിയമാറ്റം വരുമെന്ന് സൂചന

ഡബ്ലിന്‍: നാളെ മുതല്‍  കാലാവസ്ഥയില്‍ ചെറിയമാറ്റങ്ങള്‍ കാണാമെന്ന് റിപ്പോര്‍ട്ട്.  ആഴ്ച്ചാവസാനം  മഴയോട് കൂടിയതും തണുപ്പ് അനുഭവപ്പെടുന്നതും ആയിരിക്കും.  ദുഃഖവെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ മികച്ച കാലവാസ്ഥയായിരിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ അര്ദ്ധരാത്രിയോടെ  മഴ പെയ്യും.  നാളെ മഴയോടെ പലസ്ഥലത്തും ദിവസം തുടങ്ങിയേക്കും. കിഴക്കന്‍ പകുതിയിലായിരിക്കും ഇത്.   കിഴക്കന്‍ മേഖലയില്‍ ശക്തമായും ഇടിമിന്നലോട് കൂടിയതുമായ മഴ ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. 9-11  ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില പ്രതീക്ഷിക്കുനനത്. ഞായറാഴ്ച്ചയാണ് ഡബ്ലിനില്‍ 1916 ലെ നവോത്ഥാനത്തിന്‍റെ നൂറാം വാര്‍ഷിക പരിപാടികള്‍ നടക്കുന്നത്.

തണുത്തതും കാറ്റ് ലഭിക്കുന്നതുമായിരിക്കും പകലെന്നാണ് കരുതുന്നത്. അതേ സമയം ആലിപ്പഴ വീഴ്ച്ചയ്ക്കുള്ള സാധ്യതയും തള്ളികളയാനാവില്ല. തെക്കന്‍മേഖലയിലേക്ക്  മഴ വ്യാപിക്കാനാണ് സാധ്യതയുള്ളത്. വടക്ക് കിഴക്കന്‍ മേഖലയില്‍ കാറ്റ് വീശും. തിങ്കളാഴ്ച്ച കാറ്റോട് കൂടി ദിവസം തുടങ്ങാനാണ് സാധ്യത. അടുത്ത് ആഴ്ച്ചയോടെ മഴയും കാറ്റും മാറിയേക്കും.

എസ്

Share this news

Leave a Reply

%d bloggers like this: