പുരോഹിതരുടെ ലൈംഗിക പീഡനത്തിനെതിരേ പ്രതിഷേധം ഡബ്ലിനില്‍

ഡബ്ലിന്‍: കാത്തലിക് ചര്‍ച്ചിലെ പുരോഹിതരുടെ ലൈംഗിക പീഡനത്തിനിരയായവരുടെ പ്രതിഷേധ പ്രകടനം ഇന്ന് ഡബ്ലിനില്‍ നടക്കും. മതമേലധികാരുടെ ലൈംഗിക പീഡനങ്ങള്‍ മൂടിവെയ്ക്കാന്‍ ശ്രമിക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പ്രകടനം. കര്‍ദിനാളായി വേഷമിട്ട നടന്‍ ഗ്രാഫ്റ്റണ്‍ സ്ട്രീറ്റില്‍ നിന്ന് പ്രകടനം നടത്തും.

സഭയ്ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ സഭയെ നവീകരിക്കാന്‍ ശ്രമിക്കുന്ന വീ ആര്‍ ചര്‍ച്ച് അയര്‍ലന്‍ഡ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം. പുരോഹിതരുടെ ഇത്തരം ഹീനകൃത്യങ്ങള്‍ക്കെതിരേ നിലപാടുള്ള പോപ്പ് ഇവ അവസാനിപ്പിക്കാന്‍ കൂടുതല്‍ സജീവമായി രംഗത്തുവരണമെന്ന് പോപ്പിനോടാവശ്യപ്പെടുന്നതായി സംഘടനയുടെ വക്താവ് ബ്രെന്‍ഡന്‍ ബട്ട്‌ലര്‍ പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മാരി കോളിന്‍സിനെ ഉള്‍പ്പെടുത്തി കമ്മീഷനെ രൂപീകരിച്ചെങ്കിലും വേണ്ടത്ര നിയമ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: