ഞായറാഴ്ച്ച ലുവാസ് സമരം നടക്കുമെന്ന് ഗതാഗത മന്ത്രി പാസ്ക്കല്‍ ഡോണീഹോ

ഡബ്ലിന്‍: ഞായറാഴ്ച്ച ലുവാസ് സമരം നടക്കുമെന്ന് ഗതാഗത മന്ത്രി പാസ്ക്കല്‍ ഡോണീഹോ.  അതേ സമയം സമരം നാണക്കേടാണെന്നും  ഡ്രൈവര്‍മാരില്‍ നിന്ന്  മികച്ച തീരുമാനം ഉണ്ടാകുന്നില്ലെന്നും കുറ്റപ്പെടുത്തുകയും ചെയ്തു.  ഈസ്റ്റര്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും ഡബ്ലിനിലെ ട്രാം സര്‍വീസ്  നിലക്കും.   ഈസ്റ്റര്‍ റൈസിങിന്‍റെ നൂറാം വാര്‍ഷിക ആഘോഷം നടക്കുന്ന വേളയിലാണ്  സമരം നടക്കുന്നത്.

നഗരത്തില്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്ന സമയത്താണ് ഇതിന് തടസമാകുന്ന വിധത്തില്‍ ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്.  പൊതു ഗതാഗത സൗകര്യങ്ങള്‍ ലഭ്യമായിരിക്കുമെന്ന് ഗതാഗത മന്ത്രി പറയുന്നുണ്ട്. ബസ്, ട്രെയിന്‍ സര്‍വീസ് ലഭ്യമാകുന്നത് നാഷണല്‍ ട്രാന‍്സ്പോര്‍ട് അതോറിറ്റി വെബ്സൈറ്റിലൂടെ വ്യക്തമാകും. കഴിഞ്ഞ ദിവസം യൂണിയന്‍ നേതൃത്വത്തോട് തര്‍ക്കം പരിഹരിക്കാന്‍ പരമാവധി ശ്രമിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡ്രൈവര്‍മാരില്‍ നിന്ന് വിശ്വാസത്തിലെടുത്തുള്ള തീരുമാനം ഉണ്ടാകുന്നില്ലെന്നത് നിര്‍ഭാഗ്യകരമാണ്.

നേരത്തെ സെന്‍റ് പാട്രിക് ഡേയില്‍ സമരം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും ചര്‍ച്ചകളില്‍ നിര്‍ദേശങ്ങള്‍ വന്നതോടെ മാറ്റിവെയ്ക്കുകയായിരുന്നു എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ എസ്ഐപിടിയു യൂണിയന്‍ അംഗങ്ങള്‍ക്കിടയില്‍ വോട്ടിനിട്ടതോടെ അവ തള്ളപ്പെട്ടു. യൂണിയന്‍ അംഗങ്ങള്‍ നിര്‍ദേശങ്ങള്‍ തള്ളിയതോടെയാണ് സമരം നടക്കുന്നത്.   ഏപ്രിലിലും സമരം വരുന്നുണ്ട്.  ലുവാസ് നടത്തിപ്പുകാരായ ട്രാന‍്സ്ഡേവ് മുപ്പത്തിമൂന്ന് മാസം കൊണ്ട് 18 ശതമാനം വേതന വര്‍ധനവ് നടപ്പാക്കാമെന്ന് പറയുന്നുണ്ട്. എന്നാല്‍ ജീവനക്കാര്‍ ഉത്പാദനക്ഷതയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളിലും മറ്റും അതൃപ്തരമാണ്. പുതിയ വരെ പത്ത് ശതമാനം വേതനം കുറച്ച് നിയോഗിക്കാനുള്ള നീക്കത്തെ ഇവര്‍ എതിര്‍ക്കുന്നുണ്ട്. കമ്പനി പറയുന്നത് 2010 ലെ പേ ഡീല്‍ പ്രകാരം ഇത്തരത്തില്‍ രണ്ട് രീതിയില്‍ വേതനം നല്‍കാമെന്നാണ്.

എസ്

Share this news

Leave a Reply

%d bloggers like this: