എന്‍ഡാ കെന്നിയേക്കാള്‍ മൈക്കിള്‍ മാര്‍ട്ടിന് പിന്തുണ ?, ഏപ്രില്‍ 6 ന് വിശ്വാസവോട്ടെടുപ്പ്

 

ഡബ്ലിന്‍: പാര്‍ലമെന്റില്‍ഏപ്രില്‍ 6 ന് നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി എന്‍ഡാ കെന്നിയേക്കാള്‍ പിന്തുണ ഫിയന്ന ഫാള്‍ നേതാവ് മൈക്കിള്‍ മാര്‍ട്ടിനെന്ന് സൂചന.

നിലവില്‍ എന്‍ഡായ്ക്ക് 51 അംഗങ്ങളുടെ പിന്തുണ ലഭിക്കുമ്പോള്‍ മൈക്കിള്‍ മാര്‍ട്ടിന് 43 അംഗങ്ങള്‍ പിന്തുണയുമായി ഉറച്ച് നില്‍ക്കുന്നു.ഇവര്‍ക്കൊപ്പം സ്വതന്ത്ര അംഗങ്ങള്‍ എന്‍ഡാ കെന്നിയ്ക്ക് പിന്തുണ നല്‍കാനായി താല്‍പര്യം ഇല്ലാത്ത സാഹചര്യത്തില്‍ മൈക്കിള്‍ മാര്‍ട്ടിന്‍ കൂടുതല്‍ സ്വീകാര്യനായേക്കുമെന്നാണ് കണക്കു കൂട്ടല്‍.

എന്‍ഡാകെന്നി സ്വന്തന്ത്രരെ കാബിനറ്റ് പദവി ഉള്‍പ്പെടെ നല്‍കി വശത്താകാന്‍ ശ്രമിക്കുമ്പോള്‍ ഫിയന്ന ഫെയ്ല്‍ നയങ്ങളില്‍ ഊന്നിയ ചര്‍ച്ചകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കുന്നത്.

കഴിഞ്ഞ ദിവസം ഒരു കാരണവശാലയ്ം ഫിയന്ന ഫെയ്‌ലിന് മുന്‍പില്‍ വാതിലുകള്‍ അടച്ചിട്ടില്ല എന്ന ഗാള്‍വേയില്‍ നിന്നുള്ളസ്വതന്ത്ര പാര്‍ലമെന്റ് അംഗങ്ങളില്‍ പ്രധാനി നോയല്‍ ഗ്രീലിഷിന്റെ പ്രസ്താവന പുതിയ നീക്കവുമായി കൂട്ടിവായിക്കാവുന്നതാണ്.മൈക്കിള്‍ മാര്‍ട്ടിക് പ്രധാന വിഷയങ്ങളില്‍ എടുക്കുന്ന നിലപാട് സൗഹാര്‍ദ്ദപരമാണെങ്കില്‍ അദ്ദേഹം ടീഷെക് ആകുന്നതിന് തടസം ഇല്ല എന്നാണ് സ്വതന്ത്രരുടെ നിലപാട്.

കഴിഞ്ഞ ഒരു മാസം ആയി കെന്നിയും കൂട്ടരും പാര്‍ലമെന്റിന്റെ പിന്തുണ നേടാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണെങ്കിലും ഇതുവരെ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇതോടൊപ്പം പ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങളുമായി കെന്നിയുടെ നിലപാട് യോജിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം.

Share this news

Leave a Reply

%d bloggers like this: