‘ഇന്ത്യന്‍ ചാരന്റെ’ കുമ്പസാര വീഡിയോ പാകിസ്താന്‍ പുറത്തുവിട്ടു

 

ന്യൂഡല്‍ഹി: ‘ഇന്ത്യന്‍ ചാരന്റെ’ കുമ്പസാരമെന്ന പേരില്‍ പാകിസ്താന്‍ വീഡിയോ പുറത്തുവിട്ടു. മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റേതെന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ‘ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയാണ്. നാവികസേനയില്‍ അംഗമാണെന്നും 2022ല്‍ മാത്രമേ വിരമിക്കുകയുള്ളൂവെന്നും യാദവ് പറയുന്നു. 2001 ലെ പാര്‍ലമെന്റ് ആക്രമണത്തിനുശേഷമാണ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇറാനില്‍ ചെറിയ തോതിലുള്ള ബിസിനസ് ആരംഭിച്ചു. 2013ലാണ് റോയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നത്. ഈമാസം മൂന്നിന് പാക്കിസ്ഥാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്.

എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി. സ്വന്തം രാജ്യത്ത് വളര്‍ത്തുന്ന ഭീകരവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായുള്ള അപവാദ പ്രചാരണമാണ് പാകിസ്താന്‍ നടത്തുന്നതെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് യാദവ് പാകിസ്താനില്‍ പിടിയിലായത്.

പുറത്തുവന്നിരിക്കുന്ന വിഡിയോ സത്യമാണോയെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും ആരോ പറഞ്ഞുപറയിക്കുന്ന തരത്തിലുള്ളതാണിതെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
-എജെ-

Share this news

Leave a Reply

%d bloggers like this: