ഡബ്ലിന്‍ ബസിലേക്ക് കല്ലേറ്…ഒരാളുടെ തലക്ക് പരിക്കേറ്റു

ഡബ്ലിന്‍: സ്റ്റിലോര്‍ഗനില്‍  ഡബ്ലിനില്‍ ബിസിലേക്ക് കല്ലേറ് നടന്നതിനെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയാലാണ് സംഭവം നടന്നിരിക്കുന്നത്. കൗമാരപ്രായക്കാരായ കുട്ടികളാണ് ബസിന്‍റെ ജനല്‍ വഴി കല്ലേറ് നടത്തിയത്. Kilmacud Road  ല്‍ വെച്ച് രാത്രി പത്ത്മണിക്ക് 47ബസിലാണ് അപകടം. തലക്ക് ഒരു വശത്താണ് കല്ല് കൊണ്ടിരിക്കുന്നത് പരിക്കേറ്റ യാത്രക്കാരന്‍റെ  സമീപത്തിരുന്ന ലൂസി കോഫി പരിക്കേറ്റ യുവാവിന്‍റെ  ചെവിക്ക് സമീപത്ത് നിന്ന് ചോര പൊടിഞ്ഞിരുന്നതായി വ്യക്തമാക്കുന്നുണ്ട്.

സംഭവത്തില്‍ പരിക്കേറ്റ ആള്‍ ശരിക്കും ഞെട്ടിപോയിട്ടുണ്ട്. കല്ലേറ് കൊണ്ടതോടെ ബസിന്‍റെ താഴ് ഭാഗത്തേക്ക് ഇരുന്നെന്ന് ഇവര്‍ വ്യക്തമാക്കുന്നുണ്ട്. മറ്റൊരു യാത്രികന്‍ ചോര തുടക്കുന്നതിന് ട്യിഷ്യു നല്‍കുകയായിരുന്നു. 12-14നും വയസിന് ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികളാണ് കല്ലെറിഞ്ഞ സംഘത്തിലുണ്ടായിരുന്നത്.  ജനല്‍ ചില്ല് തകര്‍ന്ന് ആര്‍ക്കോ പരിക്കേറ്റിട്ടുണ്ടെന്ന് മനസിലായതോടെ കുട്ടികള്‍ ഓടുകയും ചെയ്തു.

മറ്റാര്‍ക്കും പരിക്കേല്‍ക്കാഞ്ഞത് ഭാഗ്യമായി. കല്ല് കടന്ന് വന്ന സ്ഥലത്ത് പ്രായമായ ഒരാള്‍ ഇരുന്നിരുന്നു.   സംഭവം നടന്ന ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ആംബലന്‍സെത്തി പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: