ലോങ് ഫോര്‍ഡില്‍ വരുന്ന വാട്ടര്‍പാര്‍ക്കിന് എതിര്‍പ്പ്

‍ഡബ്ലിന്‍: ലോങ് ഫോര്‍ഡില്‍ പ്രമുഖ റിസോര്‍ട്ട് ഗ്രൂപ്പായ സെന്‍റര്‍ പാര്‍ക്സ് വരികയാണ്. ഇവര്‍ മുന്നോട്ട് വെയ്ക്കുന്ന വാട്ടര്‍ പാര്‍ക്ക് പ്രോജക്ടില്‍ ഏകദേശം 1750 പേര്‍ക്ക് ജോലി നല്‍കാന്‍ കഴിയുമെന്നാണ് കരുതുന്നത്.  എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് എല്ലാവരും തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  പന്ത്രണ്ട് മാസം മുമ്പാണ് വാട്ടര്‍ പാര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

ബാലിമഹോന്‍ മേഖലയില്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ പ്രധാനമന്ത്രി എന്‍ കെന്നിയും ഉണ്ടായിരുന്നതാണ്.  വലിയൊരു അവസരമാണെന്നും നഷ്ടപ്പെടുത്തരുതെന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്.  ഫെബ്രുവരിയില്‍ പാര്‍ക്കിന് ഔദ്യോഗികമായി  പ്ലാനിങ് അനുമതി നല്‍കി. പ്ലാനിങിന് വേണ്ടി 84 അപേക്ഷകള്‍ ലഭിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഭൂരിഭാഗവും പാര്‍ക്കിന അനുകൂലമായും ചിലത് എതിര്‍ത്തുമാണ് ലഭിച്ചിരുന്നത്.  രണ്ട് പുതിയതടസങ്ങള്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമായും പ്രശ്നമായേക്കാവുന്ന മൂന്ന് എതിര്‍വാദങ്ങളുണ്ട് ഇതില്‍ ഒന്ന് സ്റ്റേറ്റ് പ്ലാനിങ് ബോഡിക്ക് ലഭിച്ചിട്ടുമുണ്ട്.

പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഇപ്പോഴും പ്രസ്തുത മേഖലയിലെ മറ്റ് പദ്ധതികളെയും എതിര്‍ക്കുന്നുണ്ട്.    മുന്നോട്ട് വെച്ച പദ്ധതി  സുസ്ഥിരമായിരിക്കില്ലെന്നാണ് എതിര്‍ക്കുന്നവരുടെ വാദം.  2006ല്‍ സമാനമായ രീതിയില്‍ ഒരു പ്രോജക്ട് ലോങ് ഫോര്‍ഡ് ടൗണ്‍ എസ്റ്റേറ്റിന് സമീപത്ത് തുടങ്ങുകയും പണി പൂര്‍ത്തിയാകാതിരിക്കുകയും ചെയ്തിരുന്നു. പരിസ്ഥിതി പ്രശ്നവും സ്വൈര്യ ജീവിതത്തിന്  വിഘാതമാകുമെന്നും വാദമുയരുന്നുണ്ട്.  ആഴ്ച്ചയില്‍ പദ്ധതി വന്നാല്‍ 2500 അതിഥികളെത്തുമെന്നാണ് കരുതുന്നത്.  പ്ലാനിങുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും തടസങ്ങളും 20 യൂറോ ചെലവില്‍ അധികൃതര്‍ക്ക് സമര്‍പ്പിക്കാം.  പരാതി An Bórd Pleanála യ്ക്ക്  മുന്നില്‍ വെയ്ക്കുന്നതിന് €660 വരെ ചെലവാകാവുന്നതാണ്. ജൂലൈ 25നായിരിക്കും തര്‍ക്കങ്ങള്‍ സംബന്ധിച്ച് അവസാന തീരുമാനം വരിക. സെന്‍റര്‍ പാര്‍ക്സിന് യൂറോപില്‍ 25 റിസോര്‍ടുകളുണ്ട്. അഞ്ചെണ്ണം യുകെയിലാണ് പ്രവര്‍ത്തിക്കുന്നത്.  മരങ്ങള്‍ തിങ്ങി നിറങ്ങ പ്രദേശത്താണ് ഇവര്‍ റിസോര്‍ട്ടുകള്‍ വെയ്ക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: