കോണ്‍ഗ്രസിനല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനല സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നു. അഞ്ച് സിറ്റിംഗ് എം.എല്‍.എമാരുടെ സീറ്റുകളിലാണ് തര്‍ക്കം തുടരുന്നത്. സിറ്റിംഗ് എം.എല്‍.എമാരെ മാറ്റണമെന്ന നിലപാടില്‍ സുധീരനും സിറ്റിംഗ് എം.എല്‍.എമാരെ മാറ്റാനാകില്ലെന്ന നിലപാടി ഉമ്മന്‍ ചാണ്ടിയും ഉറച്ചു നിന്നതോടെയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്.

സുധീരനും ഉമ്മന്‍ ചാണ്ടിയും രാഹുല്‍ ഗാന്ധിയുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സുധീരനും വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളില്ലെന്നും ചര്‍ച്ചകള്‍ നടക്കുകയാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

കെ. ബാബു, കെ.സി ജോസഫ്, ബെന്നി ബെഹനാന്‍ തുടങ്ങിയവരെ മാറ്റണമെന്നാണ് സുധീരന്റെ നിലപാട്. എ.കെ ആന്റണി, മുകുള്‍ വാസ്‌നിക്, ഗുലാം നബി ആസാദ് തുടങ്ങിയ കേന്ദ്ര നേതാക്കളുമായും കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തര്‍ക്കം തുടരുന്നതിനിടെ സ്‌ക്രീനിംഗ് കമ്മറ്റി യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Share this news

Leave a Reply

%d bloggers like this: