എസ്ഐപിടിയു അംഗങ്ങളായ ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിന് തീരുമാനമെടുക്കാന്‍ വോട്ടെടുപ്പ് നടത്തുന്നു

ഡബ്ലിന്‍: എസ്ഐപിടിയു അംഗങ്ങളായ ആംബുലന്‍സ് ജീവനക്കാര്‍  സമരത്തിന് തീരുമാനമെടുക്കാന്‍ വോട്ടെടുപ്പ് നടത്തുന്നു.  ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍ ആംബുലന്‍സ് സര്‍വീസിന‍്റെ അവലോകന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആവര്‍ത്തിച്ച് നിരസിക്കുന്നതിനെതുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങുന്നത്. വാര്‍ഷിക പൊതു യോഗത്തില്‍ ആംബുലന്‍സ് മേഖലയുടെ ഓര്‍ഗനൈസര്‍  പോള്‍ബെല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് കാത്ത്  മാസങ്ങളായി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി.

2014 ഫെബ്രുവരയില്‍ പാര്‍ലമെന്‍റ് കമ്മിറ്റിയില്‍ മന്ത്രി ഉറപ്പ് പറഞ്ഞിരുന്നതാണ്. വേഗത്തില്‍ തന്നെ അവലോകന റിപ്പോര്‍ട്ട് പുറത്ത് കൊണ്ട് വരാന്‍ പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞെങ്കിലും ഇതവരെയും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടില്ല. സമരത്തെകുറിച്ച് ചിന്തിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും പോള്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെയും ജീവനക്കാരുടെയും നന്മയെ കരുതിയാണിത്. ആംബുലന്‍സുകളുടെ സേവന ശേഷി നിലവില്‍ എത്രയാണെന്ന് അറിയേണ്ടത് ആവശ്യമാണ്.

ആംബുലന്‍സ് മേഖലയിലെ പ്രൊഫഷണലുകളുമായി കൂടിയാലോചിച്ച് മന്ത്രി സേവനം ഉപയോഗിക്കാന്‍കഴിയുന്നതാണെന്ന് ഉറപ്പ് വരുത്തണം. സമരത്തിലേക്ക് പോകാതിരിക്കാന്‍ ആദ്യം വേണ്ടത് മന്ത്രി    അവലോകന റിപ്പോര്‍ട്ട് പുറത്ത് വിടുകയാണ്.  തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തണം.290  ആംബുലന്‍സ് പ്രൊഫഷണലുകളുടെ കുറവ് നിലവില്‍ ഉണ്ട്.  വാഹനങ്ങളും കുറവുള്ളതായി ആരോപണമുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: