താലാ സീറോ മലബാര്‍ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഏപ്രില്‍ 9 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക്

ഡബ്ലിന്‍ സീറോ മലാബാര്‍ ചര്‍ച്ച് താലാ കൂട്ടായ്മയില്‍ 10 കുട്ടികളുടെ ആദ്യകുര്‍ബ്ബാന സ്വീകരണം ഈ മാസം (ഏപ്രില്‍ ) 9 ശനിയാഴ്ച താലാ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് ആദ്യകുര്‍ബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കര്‍മ്മങ്ങള്‍ക്ക് ഫാ . ജോസ് ഭരണിക്കുളങ്ങര ,ഫാ .ജോസഫ് വെള്ളനാല്‍ OCD,ഫാ .സിജി പന്നകത്തില്‍ SSP എന്നിവര്‍ നേതൃത്വം നല്‍കും .

അനില ജോഷി ,ആന്‍സണ്‍ ജോഷി .അമൃത റെജി ,ലിബി ടോബന്‍ ,ഐറിന്‍ സോണി ,സ്‌നേഹില്‍ ടോണി ,അലന്‍ ജോയ് ,നേഹ ജിസ്സോയ് ,അമേലിയ ഷാജി ,ആല്‍വിന്‍ ജോസഫ് എന്നീ പത്ത് കുരുന്നുകളാണ് ആദ്യമായി ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത് .താലാ മാസ്സ് സെന്റര്‍ സെക്രട്ടറി ആന്റു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് പ്രഥമ ദിവ്യകാരുണ്യ ദിനത്തില്‍ ഒരുക്കിയിരിക്കുന്നത് .തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ,ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ ചാപ്ലയിന്മാരായ ഫാ .ജോസ് ഭരണിക്കുളങ്ങര ,ഫാ .ആന്റ്ണി ചീരംവേലില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Share this news

Leave a Reply

%d bloggers like this: