ഡബ്ലിനില്‍ മരിച്ച ബാലചന്ദന്‍ തിരുവനന്തപുരം സ്വദേശിയെന്ന് സൂചന

ഡബ്ലിന്‍: കഴിഞ്ഞ മാസം ഡബ്ലിനില്‍ മരിച്ച് തിരിച്ചറിയാന്‍ സാധിക്കാതിരുന്ന ബാലചന്ദന്‍ വേലായുധന്‍ തിരുവനന്തപുരം സ്വദേശിയാണന്ന് സൂചന.ഇതു സംബന്ധിച്ച് റോസ്മലയാളം വായനകാരനായ ഡബ്ലിന്‍ സ്വദേശിയാണ് ഇക്കാര്യം റോസ് മലയാളത്തെ ഇ മെയില്‍ വഴി അറിയിച്ചത്.

ബാലചന്ദര്‍ ഡബ്ലിന്‍ 8 ല്‍ ഉളാ6 ഉഷേര്‍സ് ക്വേ അപ്പര്‍ട്ട്‌മെന്റിന്റെ കെയര്‍ ടേക്കര്‍ ജോലി ചെയ്തുവന്നിരുന്ന ആളാണന്ന് ഇദ്ദേഹം നല്‍കുന്ന സൂചന.തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഈ അപ്പാര്‍ട്ട്‌മെന്റില്‍ എത്തുമ്പോള്‍ തനിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയിരുന്നത് ബാലചന്ദര്‍ ആയിരുന്നു.രണ്ടോ മൂന്നോ തവണ മാത്രം ആയിരുന്നു ഇദ്ദേഹം മലയാളത്തില്‍ തന്നോട് സംസാരിച്ചതെന്നും,സംസാരത്തില്‍ തമിഴ് ഭാഷയുടെ സ്വാധീനം നേരിയ തോതില്‍ ഉണ്ടായിരുന്നത്രേ.

നിരവധി വര്‍ഷങ്ങളായി ഈ അപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തു വരികയായിരുന്നു എന്ന് കരുതപ്പെടുന്ന ബാലചന്ദരെ താന്‍ പലപ്പോഴും വെളിയില്‍ വച്ച കാണാറുണ്ടായിരുന്നു എന്നും , തികഞ്ഞ സൗഹൃദം അപ്പോഴൊക്കെ കാട്ടിയിരുന്നു എന്നും വായനക്കാരന്‍ വ്യക്തമാക്കുന്നു.

ഇദ്ദേഹം ഇന്നലെ ഗാര്‍ഡയുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചിരുന്നു എങ്കിലും സാധിച്ചില്ലത്രേ.എന്നാല്‍ ഇന്ന് വീണ്ടും ഗാര്‍ഡയുമായി ബന്ധപ്പെടുമെന്ന് ഇദ്ദേഹം റോസ് മലയാളത്തോട് വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: