അനാഥര്‍ക്കു ആശ്വാസമായി അയര്‍ലണ്ടില്‍ നിന്നൊരു സ്‌നേഹസ്പര്‍ശം.IRISH INDIAN AID.

‘അങ്കിളേ പോരുമ്പം ഞങ്ങള്‍ക്ക് മേടിച്ചു വച്ചിരിക്കുന്ന ഉടുപ്പും നിക്കറും കൂടി കൊണ്ടോരമോ ????’

ഇതാരും പറഞ്ഞതല്ല അനാഥരായി കഴിയുന്ന ഒരു പറ്റം സഹോദരങ്ങള്‍ അവരുടേതല്ലാത്ത കാരണത്താല്‍ കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്നുണ്ട് അവര്‍ ഇങ്ങനെ ചോദിക്കുന്നുണ്ടോ എന്നൊരു തോന്നല്‍ ,അതുകൊണ്ട് അവര്‍ക്കുവേണ്ടി…. നമ്മള്‍ അയര്‍ലണ്ടില്‍ നിന്ന് ഒരു തരി വെളിച്ചം എത്തിക്കുകയാണ്….

അനാഥര്‍ക്കു ആശ്വാസത്തിന്റെ സ്‌നേഹസ്പര്‍ശവുമായി അയര്‌ലണ്ടിലെ വിക്ലോ ആസ്ഥാനമായി ഏതാനും സുഹൃര്‍ത്തുക്കള്‍ ചേര്‍ന്ന് ‘IRISH INDIAN AID’ എന്ന പേരില്‍ ഒരു ചാരിറ്റി പ്രവര്‍ത്തനത്തിന് രൂപം കൊടുത്തിരിക്കുന്നു .

ചാരിറ്റി ലക്ഷ്യം വയ്ക്കുന്നത് കേരളത്തില്‍ നിരാലംബരായി അനാഥാലയങ്ങളില്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ട വസ്ത്രങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നുള്ളതാണ് . ഈ നന്മ പ്രവര്‍ത്തിയിലേക്ക് സ്‌നേഹമുള്ള എല്ലാ മലയാളി കുടുംബങ്ങള്‍ക്കും പങ്കുചേരാം .

നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം നമ്മുടെ കുട്ടികള്‍ക്കോ നമുക്കോ ഉടുപ്പുകുപ്പായങ്ങള്‍ വാങ്ങിക്കുവാന്‍ ഷോപ്പുകളില്‍ പോകുമ്പോള്‍ കേരളത്തിലെ അനാധാലയങ്ങളെയോ,അവിടെ ജീവിക്കുന്നവരേയും ഒരു നിമിഷം മനസ്സിലോര്‍ക്കാന്‍ സാധിക്കുകയാണെങ്കില്‍…. നിറമോ , അളവോ നോക്കാതെ സെയിലില്‍ കിടക്കുന്ന തുണിത്തരങ്ങളില്‍ നിന്ന് ഒന്നോ,രണ്ടോ ജോഡി വാങ്ങിക്കാമോ ????

കൂടാതെ നമ്മള്‍ ഉപയോഗിക്കാത്ത പുതുമ മാറാത്ത വസ്ത്രങ്ങളും നല്‍കി നമുക്കീ ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാം.നമ്മള്‍ വാങ്ങിക്കുന്നവ ശേഖരിക്കാന്‍ ചാരിറ്റി പ്രവര്‍ത്തകര്‍ സദാ സന്നദ്ധരായിരിക്കും. ഇതിനോടകം തന്നെ ചില മലയാളി കുടുംബങ്ങളുടെ സഹായത്താല്‍ ഏതാനും പെട്ടികള്‍ കേരളത്തിലെ വിവിധ അനാഥാലയങ്ങളില്‍ എത്തിച്ചു കഴിഞ്ഞു .

വസ്ത്രങ്ങള്‍ അടങ്ങിയ ഓരോ പെട്ടിയും 15 മുതല്‍ 18 കിലോയോളം തൂക്കം വരും നാട്ടിലേക്ക് അവധിക്കു പോകുന്ന സന്മനസ്സുള്ള കുടുംബങ്ങള്‍ ലഗ്ഗേജ് കുറവാണെങ്കില്‍ ഒരു പെട്ടിയെങ്കിലും നാട്ടിലെത്തിക്കാന്‍ സഹായിക്കാമോ …….നാട്ടില്‍ എത്തുമ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ നിങ്ങളുടെ അടുത്തു വന്ന് അത് വാങ്ങിക്കോളും ,അവര്‍ അത് പുത്തന്‍ ഉടുപ്പും, നിക്കറും മറ്റും ഇടാന്‍ കൊതിച്ചിരിക്കുന്നവരുടെ അടുത്തെത്തിക്കും…. .

ഇത്തരത്തില്‍ ഉടുപ്പുകളുടെ പെട്ടി കൊണ്ടുപോകുവാന്‍ സന്നദ്ധരാകുന്നവരുടെ വീടുകളില്‍ പെട്ടി എത്തിച്ച് മുഴുവന്‍ ഉടുപ്പുകളും പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് പെട്ടികള്‍ പാക്ക് ചെയ്യുക.

സുമനസ്സുകളുടെ ഫോണ്‍ വിളി പ്രതീക്ഷിക്കുന്നു .വിളിക്കേണ്ട നമ്പര്‍ :
Thomas 089 477 6300
Jimmy 0899654293

Email:Irishindianaid@gmail.com

വാര്‍ത്ത:കിസാന്‍തോമസ്

Share this news

Leave a Reply

%d bloggers like this: