വീടുകളുടെ വില കുതിച്ചുയരും,രാജ്യത്തെ കാത്തിരിക്കുന്നത് ഭവനലഭ്യതയുടെ കനത്ത ദൗര്‍ലഭ്യം

 

ഡബ്ലിന്‍: വില്‍പ്പനയ്ക്ക് എത്തുന്ന വീടുകളുടെ എണ്ണത്തില്‍ റിക്കോര്‍ഡ് കുറവും,പുതിയ വീടുകള്‍ നിര്‍മ്മിക്കുന്ന നിക്ഷേപകര്‍ ഉള്‍വലിഞ്ഞു നില്‍ക്കുന്നതും രാജ്യത്തെ ഭവന രാഹിത്യത്തിലേയ്ക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
2016 ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകളില്‍ നിന്ന് 1.3 ശതമാനം വിലവര്‍ദ്ധനവ്മാര്‍ച്ച് മാസം ആയപ്പോഴേയ്ക്കും 3.5 ശതമാനം ആയി ഉയര്‍ന്നു.എന്നാല്‍ ഡബ്ലിനില്‍ മാത്രം ആദ്യ മൂന്നുമാസത്തില്‍ .7 ശതമാനം വര്‍ദ്ധനവ് 1.2 ശതമാനം വര്‍ദ്ധനവ് ആയി ഉയര്‍ന്നിരുന്നു.

എന്നാല്‍ തലസ്ഥാനത്ത് വെളിയില്‍ കാര്യങ്ങള്‍ ആശാവഹമാണന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ഡബ്ലിനില്‍ വീടുകളുടെ ലഭ്യത 2 ശതമാനം മാത്രം ആകുമ്പോള്‍,നഗരത്തിന് പുറത്ത് വാര്‍ഷിക ശരാശരി 6.8 ശതമാനം ആണ്. കോര്‍ക്കിലാണ് വീടുകളുടെ ലഭ്യതയില്‍ വന്‍ വര്‍ദ്ധനവ് ഉള്ളത്.എന്നാല്‍ ഇവിടെ വിലയില്‍ ആദ്യ മൂന്ന് മാസങ്ങളില്‍ 2.5 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ സ്ഥാനത്ത് മാര്‍ച്ച് അവസാനിക്കുമ്പോള്‍ അത് 8.8 ശതമാനം ആയി ഉയര്‍ന്നു.

ഇതേ സമയം 2015 നേക്കാള്‍ വായ്പാ സൗകര്യം എടുക്കാതെ വീട് വാങ്ങിയവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കാണിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഡബ്ലിനില്‍ താമസിക്കുന്ന മലയാളി സമൂഹത്തിന് ഈ വര്‍ത്തകള്‍ ശുഭകരമല്ല എന്ന് തന്നെ വിലയിരുത്തേണ്ടിവരും.ഇപ്പോള്‍ തന്നെ ശമ്പളത്തിന്റെ സിംഹഭാഗവും വാടക ഇനത്തില്‍ ചിലവാക്കേണ്ടിവരുന്ന മലയാളികളികള്‍ പ്രാന്ത പ്രദേശങ്ങളിലേയ്ക്ക് ചേക്കേറി തുടങ്ങിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: