ഗാര്ഡക്ക് നേരെ ഭീഷണിയും വിരട്ടലും നടക്കുന്നതായി റിപ്പോര്ട്ട്

ഡബ്ലിന്: ഗാര്‍ഡയ്ക്ക് നേരെ ഭീഷണിയും വിരട്ടലും  കുറ്റവാളികള് നടത്തുന്നതായി റപ്പോര്ട്ട്. ഗാര്‍ഡ റാങ്കിങില്‍ മധ്യ സ്ഥാനം വഹിക്കുന്ന വനിതാ ഗാര്‍ഡയ്ക്ക് നേരെയാണ് കുറ്റവാളിയുടെ ഭീഷണി ഉയര്‍ന്നിരുന്നത്. അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ് ആന്റ് ഇന്‍സ്‌പെക്ടേഴ്‌സ് പരിപാടിയിലാണ് സെക്രട്ടറി ജോണ്‍ ജേക്കബ് മറ്റൊരു പൊതുസേവകര്‍ക്കും നേരിടേണ്ടി വന്നിട്ടില്ലാത്ത വിധം ഗാര്‍ഡമാര്‍ക്ക് ഭീഷണികള്‍ നേരിടേണ്ടി വരുന്നതായി ചൂണ്ടികാണിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുന്ന ആരും ബലാത്സംഗത്തിന് ഭീഷണി നേരിട്ടുണ്ടാവില്ല. അവരുടെ ജനിക്കാനിരിക്കുന്ന കുട്ടിക്ക് നേരെയും ഭീഷണി ഉണ്ടായിട്ടുണ്ടാവില്ലെന്ന് കരുതുന്നതായും ഇത്തരം അനുഭവം ഉണ്ടാവാത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗാര്‍ഡയായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജീവന് തന്നെ ഭീഷണി നേരിടുന്നുണ്ട്. ഭീഷണികള്‍ ിനം പ്രതിയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഗാര്‍ഡയുടെ ചുമതല വിശിഷ്ടമാണ്.

2008ന് മുമ്പുള്ള വിധത്തിലേക്ക് വേതന നിരക്ക് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റിലേക്ക് യൂണിഫോമില്‍ പ്രകടം നടത്താന്‍ ജേക്കബ് അംഗങ്ങളോട് ആവശ്യപ്പെട്ടു.

എസ്‌

Share this news

Leave a Reply

%d bloggers like this: