ഇബ്രാഹിം ഹലാവയെ തടവറയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് അറിയിപ്പ്

ഡബ്ലിന്‍:ഐറിഷ് സര്‍ക്കാര്‍  ഈജിപ്തില്‍ തടവില്‍ കഴിയുന്ന ഇബ്രാഹിം ഹലാവയെ കാണാനില്ലെന്ന വാര്‍ത്തകളോട് പ്രതികരിച്ചു.  ഇബ്രാഹിം എവിടെയാണെന്ന് അയാളുടെ കുടുംബാംഗങ്ങള്‍ക്ക് അറിയാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  ജയില്‍ മാറിയിട്ടില്ലെന്നും കെയ്റോയിലെ ടോറാ ജയിലില്‍ തന്നെയാണ് യുവാവ് ഇപ്പോഴും ഉള്ളതെന്നും വിദേശ കാര്യമന്ത്രാലയം പറയുന്നു. കെയ്റോയിലെ ഐറിഷ് എംബസിയെ ഈജിപ്ഷ്യന്‍ അധികൃതര്‍ അറിയിച്ചതാണിക്കാര്യം.

ഇക്കാര്യം ഹലാവയുടെ കുടുംബത്തെ അറിയിച്ചതായും വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹലാവയെ ടോറ ജയിലില്‍ തന്നെയാണ് തമാസിപ്പിച്ചിരിക്കുന്നത്. ഇബ്രാഹിം ഹലാവയുടെ കുടുംബത്തിന്    യുവാവ് എവിടെയാണെന്നത് സംബന്ധിച്ച് അറിയില്ലെന്ന് റിപ്പോര്ട്ടുകള്‍ വന്നിരുന്നു.  മറ്റെവിടേയ്ക്കോ മാറിയെന്നും  കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്ട്ടുകള്‍ അവകാശപ്പെടുകയും ചെയ്തിരുന്നു. തമാസിയാതെ തന്നെ ഇബ്രാഹിമിനെ കാണുന്നതിന് ശ്രമിക്കുന്നതായി ഐറിഷ് എംബസി അറിയിച്ചിട്ടുണ്ട്.

ടോറ തടവറ മോശം അവസ്ഥയിലാണുള്ളത്. ഇന്ന് രാവിലെ ഗ്രീന്‍ പാര്‍ട്ടി ടിഡി കാതറീന്‍ മാര്‍ട്ടിനാണ് തടവറമാറിയെന്ന വാര്‍ത്തകളില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടത്.  വിചാരണ നടത്താതെയാണ് ഇബ്രാഹിമിനെ ഇത്രയും വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.  ഐറിഷ് പൗരനായ ഇബ്രാഹിം സര്‍ക്കാരിനെതിരെ കലാപത്തിന് ശ്രമിച്ചതെന്നും കൊലപാതകങ്ങള്‍ക്ക് ആസൂത്രണം ചെയ്തെന്നുമുള്ള ഗൗരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ പട്ടാള ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ പങ്കാളിയായതാണ് തടവിലാകാന്‍ കാരണമായിരിക്കുന്നത്.

എസ്

Share this news

Leave a Reply

%d bloggers like this: